മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നടൻ ദേവൻ. സുന്ദരനായ വില്ലൻ എന്നാണ് ഇദ്ദേഹം അന്യഭാഷകളിൽ അറിയപ്പെടുന്നത് പോലും. നായകനായിട്ടും വില്ലൻ ആയിട്ടും ഇദ്ദേഹം നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിൽ ഒന്നിനെക്കുറിച്ച് സംസാരിക്കുകയാണ്.
ഭാര്യയുടെ വേർപാടിനെ കുറിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത്. എൻറെ വിവാഹം പ്രണയവിവാഹം ആയിരുന്നില്ല എന്നാണ് ദേവൻ പറയുന്നത്. കോളേജ് ക്യാമ്പസിൽ ആയിരുന്നു ഇരുവരും പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് എല്ലാം തന്നെ ഭാര്യയ്ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു എന്നാണ് ദേവൻ പറയുന്നത്.
പക്ഷേ ആദ്യത്തെ പ്രണയം പൊട്ടിപ്പൊളികയായിരുന്നു. ആ സമയത്ത് ആയിരുന്നു വിവാഹ ആലോചനകൾ നടക്കുന്നത്. അങ്ങനെയാണ് ഭാര്യ സുമയുടെ ആലോചന വരുന്നത്. ആ വിവാഹം നടക്കാതെ ഇരിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. പ്രേമിച്ച് അല്ല വിവാഹം കഴിച്ചത് എങ്കിലും വലിയൊരു ബന്ധമായിരുന്നു താനും തൻറെ ഭാര്യയും തമ്മിൽ ഉണ്ടായിരുന്നത് എന്നാണ് ദേവൻ പറയുന്നത്.
2019 വർഷത്തിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ ഭാര്യ വിട്ടു പിരിയുന്നത്. ഒരു പ്രണയം എന്നതിനപ്പുറത്തേക്ക് വലിയ ഒരു സ്നേഹബന്ധം ആയിരുന്നു ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത് എന്നും ഞങ്ങൾ തമ്മിൽ അത്രയും അടുത്തിരുന്നു എന്നുമാണ് ദേവൻ പറയുന്നത്. അവളെക്കുറിച്ച് മനസ്സിൽ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട് എന്നും വളരെ പെട്ടെന്ന് ആയിരുന്നു അവളുടെ മരണം എന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത് എന്നും താരം കൂട്ടിച്ചേർത്തു.