Film News

ദൃശ്യം സിനിമയിൽ മേക്കപ്പ് ഇല്ലാതെ അഭിനയിക്കാൻ മീന വിസമ്മതിച്ച കഥ എല്ലാവർക്കും അറിയാം, ഇപ്പോൾ മറ്റൊരു സീൻ കൂടി അവസാന നിമിഷം മീന പറ്റില്ല എന്നു പറഞ്ഞ കഥ അറിയുമോ? വെളിപ്പെടുത്തി ജിത്തു ജോസഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. വളരെ ചെറിയ പ്രായത്തിലാണ് ഇവർ സിനിമയിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളായി മീന മാറി. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു ഇവരുടെ ഭർത്താവ് വിദ്യാസാഗർ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് നമ്മളെ വിട്ടു പിരിയുന്നത്. നിരവധി ആളുകൾ ആയിരുന്നു മീനക്ക് പ്രാർത്ഥനകളും ആയി രംഗത്തെത്തിയത്.

- Advertisement -

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും താരത്തിന് ഏറ്റവും മികച്ച വേഷങ്ങൾ നൽകിയത് മലയാളം ഫിലിം ഇൻഡസ്ട്രിയാണ് എന്ന് നമുക്ക് അഭിമാനത്തോടെ പറയാം. മറ്റുള്ള ഭാഷകളിൽ എല്ലാം തന്നെ താരത്തിനെ ലഭിച്ചത് ഗ്ലാമർ പ്രാധാന്യമുള്ള വേഷങ്ങൾ ആയിരുന്നു. വിവാഹ ശേഷവും താരം സിനിമയിൽ വളരെ സജീവമായിരുന്നു. ദൃശ്യം, ദൃശ്യം 2 എന്ന സിനിമകളാണ് താരത്തിന് അടുത്തിടെ ലഭിച്ച ഏറ്റവും മികച്ച സിനിമകൾ. റാണി എന്ന കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമകളിൽ അവതരിപ്പിച്ചത്.

ഈ സിനിമയിൽ മീന മേക്കപ്പ് ഇല്ലാതെ അഭിനയിക്കുവാൻ വിസമ്മതിച്ച കഥ നമുക്ക് എല്ലാവർക്കും അറിയാം. സംവിധായകൻ ജിത്തു ജോസഫ് തന്നെ അത് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. മീന അധികവും അഭിനയിച്ചത് അന്യഭാഷ സിനിമകളിൽ ആണ്. അവിടെയെല്ലാം അവർ ആവശ്യത്തിൽ അധികം മേക്കപ്പ് ഉപയോഗിക്കുന്നു. എന്നാൽ മലയാളം സിനിമകളിൽ അത്ര മേക്കപ്പ് ഉപയോഗിക്കാറില്ല. പരമാവധി റിയലിസ്റ്റിക് ആവുക എന്നതാണ് നമ്മളുടെ അപ്രോച്ച്. പ്രത്യേകിച്ച് ദൃശ്യം പോലെ നാട്ടിൻപുറത്ത് നടക്കുന്ന ഒരു കഥയിൽ ഒരു വീട്ടമ്മയുടെ കഥാപാത്രം അമിതമായി മേക്കപ്പ് ഉപയോഗിക്കുന്നത് പ്രേക്ഷകർക്ക് വലിയ രീതിയിൽ അലോസരം ഉണ്ടാക്കും എന്ന് സംവിധായകൻ പറഞ്ഞു എങ്കിലും മീന അത് വിലയ്ക്ക് എടുക്കാൻ തയ്യാറായില്ല.

ഇപ്പോൾ മറ്റൊരു സമാനമായ സംഭവം കൂടി വെളിപ്പെടുത്തുകയാണ് ജിത്തു ജോസഫ്. ഒരു സീനിൽ മീനയുടെ ക്ലീവേജ് കാണുന്ന രംഗം ഉണ്ടായിരുന്നു. ഈ അംഗം ചെയ്യുവാൻ ആദ്യം മീന സമ്മതിച്ചു എങ്കിലും അവസാനം നിമിഷം മീന നോ പറഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരുപാട് പറഞ്ഞുനോക്കിയെങ്കിലും നടിയെ കൺവിൻസ് ചെയ്യാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. ജിത്തു ജോസഫ് തന്നെയാണ് ഈ വിവരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇനി ദൃശ്യം 3 വന്നാൽ അല്ലാതെ മറ്റൊരു ജിത്തു ജോസഫ് സിനിമയിലേക്ക് മീനയെ വിളിച്ചേക്കില്ല എന്നാണ് പ്രേക്ഷകർ തമാശ രൂപത്തിൽ ഇപ്പോൾ പറയുന്നത്.

Athul

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

3 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

3 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

4 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

4 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

5 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

17 hours ago