മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് സിനിമയിലും സീരിയൽ മേഖലയിലും താരം ഒരുപോലെ സജീവമാണ്. ചതുരം എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അലൻസിയർ, റോഷൻ മാത്യു എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സർപ്പ ദോഷത്തിൽ തനിക്ക് വിശ്വാസം ഉണ്ട് എന്നാണ് താരം പറയുന്നത്. കുമാരി എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട നടത്തിയ പ്രമോഷൻ പരിപാടിയിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്. ഫാന്റസി ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് കുമാരി. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്ര അവതരിപ്പിക്കുന്നത്. വളരെ മികച്ച റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
“ഫാന്റസി കഥകളും മുത്തശ്ശി കഥകളും എല്ലാം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. പണ്ടും അത്തരത്തിലുള്ള കഥകൾ എല്ലാം ഇഷ്ടമായിരുന്നു. ആരോടെങ്കിലും പറയുവാൻ ഒക്കെ ഇഷ്ടമായിരുന്നു. പെട്ടെന്ന് ഈ കഥ കേട്ടപ്പോൾ അതായിരുന്നു ഓർമ്മ വന്നത്. അങ്ങനെയായിരുന്നു ഈ സിനിമയ്ക്ക് ഒക്കെ പറഞ്ഞത്. മലയാളത്തിൽ ഇതുപോലെ ഒരു സിനിമ ഇറങ്ങിയിട്ട് ഒരുപാട് നാളുകൾ ആയി” – താരം പറയുന്നു.
അതേസമയം ഈ സിനിമയിൽ ഉള്ളതുപോലെ ഒരു അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. “പ്രേതത്തിൽ വിശ്വാസമില്ല. പക്ഷേ നെഗറ്റീവ് സംഭവം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ട്. ഒരിക്കൽ കോഴിക്കോട് ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. എനിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ഒരു ദിവസം ഞങ്ങൾ ഒരേ സ്വപ്നം കണ്ടു. ഒരു റോസ് കളറിലുള്ള ഡ്രസ്സ് ധരിച്ച് ഷോർട്ട് മുടിയൊക്കെ ആയി ഒരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു ഞാൻ സ്വപ്നമായി കണ്ടത്. പക്ഷേ അത് ആരോടും പറയാൻ നിന്നില്ല. പിന്നീടായിരുന്നു അമ്മയും ഇന്നലെ രാത്രി ഒരു ഭയങ്കര മോശം സ്വപ്നം കണ്ടു എന്നും അത് എന്താണ് എന്ന് ചോദിച്ചപ്പോൾ ഇത് പറഞ്ഞതും. ഞങ്ങൾ രണ്ടുപേരും ഒരേ സ്വപ്നമായിരുന്നു കണ്ടത്. ഈ സ്ത്രീ ഞങ്ങളുടെ കാലിൽ കയറിപ്പിടിച്ചു എന്നാണ് അമ്മ പറഞ്ഞത്. എന്തോ ഒരു നെഗറ്റിവിറ്റി ആ റൂമിൽ ഉണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അത് പ്രേതമാണോ എന്നൊന്നും ഞങ്ങൾക്കറിയില്ല. പിന്നീട് ഞങ്ങൾ ആ റൂം മാറി. പിന്നീട് വേറെ ആളുകൾ അവിടെ താമസിച്ചിരുന്നു എങ്കിലും അവർക്ക് അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരുന്നില്ല. സർപ്പ ദോഷത്തിൽ ഒക്കെ വിശ്വസിക്കുന്നുണ്ട്. അങ്ങനെ കുറെ അനുഭവങ്ങൾ ഉണ്ട്. ചിലപ്പോൾ പാമ്പിനെ സ്വപ്നം കണ്ടിട്ട് മൈൻഡ് ചെയ്യാതെ വിടുമ്പോൾ കുറെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ വരെ സംഭവിച്ചു. ചർമ്മരോഗം വന്നു. ആരോടെങ്കിലും പറഞ്ഞാൽ പാമ്പിന്റെ അമ്പലത്തിൽ പോയി നീയും പാലും നേദിക്കാൻ പറയും. അങ്ങനെ എന്തെങ്കിലും ചെയ്താൽ അനുഭവം മാറുന്നതായി തോന്നിയിട്ടുണ്ട്” – സ്വാസിക പറയുന്നു.