മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയം രവി. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്കിടയിൽ ഇദ്ദേഹത്തിന് ധാരാളം ആരാധകർ ആണ് ഉള്ളത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടി സ്വീകരിക്കും എന്നതുകൊണ്ടാണ്.
അതേ സമയം ഇദ്ദേഹത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മകരവിളക്ക് കാണുവാൻ ഇദ്ദേഹം എത്തിയപ്പോഴാണ് ഈ ചിത്രങ്ങൾ എല്ലാം വൈറലായി മാറിയത്. മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമിനൊപ്പം ആണ് ഇദ്ദേഹം ശബരിമലയിൽ സന്ദർശനം നടത്തുവാൻ എത്തിയത്. ജയറാമിനെ ഇദ്ദേഹം വിശേഷിപ്പിച്ചത് ഗുരുസ്വാമി എന്നാണ്.
ഇവർ രണ്ടുപേരുടെയും കൂടെ ശശിസ്വാമി എന്ന ഒരു സ്വാമി കൂടി ഉണ്ടായിരുന്നു. അതേസമയം എല്ലാവർഷവും ഇതുപോലെ മകരവിളക്ക് കാണുവാൻ ആഗ്രഹിക്കുന്നുണ്ട് എന്നും പലതവണ വന്നിട്ടുണ്ട് എന്നുമാണ് ജയം രവി പറയുന്നത്. അതേസമയം ശബരിമലയെ കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് ഇദ്ദേഹം പറയുന്നത്. ഇതെല്ലാം മലയാളികൾക്ക് വളരെ അഭിമാനം നൽകുന്നതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
എന്തായാലും ശബരിമല ആരാധകർക്ക് ഇത് ഒരു വലിയ വാർത്ത തന്നെയാണ്. സീരിയൽ താരങ്ങൾ എല്ലാം തന്നെ അവരുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ഇന്ത്യൻ സംസ്കാരത്തെ തള്ളിപ്പറയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നിടത്ത് ആണ് തമിഴ് താരങ്ങൾ ശബരിമലയിൽ സന്ദർശനം നടത്തി വ്യത്യസ്തർ ആവുന്നത്. അതേസമയം കൂടുതൽ മലയാളികൾ ഇതുപോലെ ഇനിയും ശബരിമലയിൽ സന്ദർശനം നടത്തണം എന്നാണ് പ്രേക്ഷകർ പറയുന്നത്.