മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബാബുരാജ്. വില്ലൻ വേഷങ്ങളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ പിന്നീട് സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ ആയിരുന്നു ഇദ്ദേഹത്തിൻറെ കരിയർ മാറ്റിമറിച്ചത്. പിന്നീട് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിലൊരാളായി ബാബുരാജ് മാറുകയായിരുന്നു. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇതിനുശേഷം ഹാസ്യത്തിന് പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആണ് ബാബുരാജ് അവതരിപ്പിച്ചത്.
എന്നാൽ ഒരു സമയത്ത് താൻ അഭിനയം നിർത്താൻ ആലോചിച്ചിരുന്നു എന്നാണ് ബാബുരാജ് പറയുന്നത്. എന്നാൽ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറഞ്ഞ വാക്കുകൾ തനിക്ക് വലിയ പ്രചോദനമായി എന്നും താരം കൂട്ടിച്ചേർത്തു. മലയാളസിനിമ നിങ്ങളിലെ നടന്ന ഒരു പൊൻതൂവൽ നൽകാതെ പോകില്ല എന്നായിരുന്നു ഉദയ കൃഷ്ണൻ പറഞ്ഞത്. പിന്നീട് ഇതേ ഉദയകൃഷ്ണ എഴുതിയ ഒരു തിരക്കഥയിലൂടെ തന്നെ അത് സത്യമായി തീരുകയും ചെയ്തു. സാക്ഷാൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കാനിരുന്ന ഒരു വേഷം പിന്നീട് ബാബുരാജ് അഭിനയിച്ചു ഫലിപ്പിക്കുകയും അത് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
“ഞാൻ ഒരു സമയത്ത് അഭിനയം നിർത്തി സംവിധാന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ പ്ലാൻ ചെയ്തു. ആ സമയത്ത് മിസ്റ്റർ മരുമകൻ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപിന് ആ സിനിമ ഇഷ്ടപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെ ഉദയകൃഷ്ണനും ഉണ്ടായിരുന്നു. മിസ്റ്റർ മരുമകൻ എന്ന സിനിമയുടെ തിരക്കഥ ഉണ്ണികൃഷ്ണനാണ് എഴുതിയത്. ഈ സിനിമയിൽ നമ്മൾക്ക് കൂടി എന്തെങ്കിലും വേഷം തന്നൂടെ എന്ന് ചോദിച്ചു. ഈ സിനിമയിൽ നിങ്ങൾക്ക് പറ്റിയ വില്ലൻവേഷം ഒന്നും ഇല്ല എന്നായിരുന്നു ഉദയകൃഷ്ണ നൽകിയ മറുപടി. എന്നാൽ വില്ലൻവേഷം ഒക്കെ നിങ്ങൾക്ക് എഴുതി ഉണ്ടാക്കി കൂടെ, എന്നാലല്ലേ ഞങ്ങളെ പോലെ ഉള്ളവർക്ക് അവസരം കിട്ടുകയുള്ളൂ” – ഇതായിരുന്നു ബാബുരാജ് ചോദിച്ചത്.
എന്നാൽ പിന്നീട് ഇതേ സിനിമയിൽ തന്നെ ജഗതി ശ്രീകുമാർ അവതരിപ്പിക്കാനുള്ള ഒരു വേഷം ആണ് പിന്നീട് ബാബുരാജ് ചെയ്തത്. ആ സമയത്ത് ആയിരുന്നു ജഗതിശ്രീകുമാറിന് അപകടം പറ്റിയത്. സിനിമയുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. അങ്ങനെയാണ് ആ വേഷം ബാബുരാജിൽ എത്തിച്ചേർന്നത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സിനിമകളിൽ ഒന്നായിട്ടാണ് മിസ്റ്റർ മരുമകൻ ഇന്ന് കണക്കാക്കപ്പെടുന്നത്. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു സിനിമ ഭൂമിയിൽ തന്നെ ഉണ്ടാവില്ല എന്നാണ് പൊതു അഭിപ്രായം. അതേസമയം വളരെ മോശം കഥാപാത്രമായിരുന്നു ബാബുരാജിന് ഈ സിനിമയിൽ ലഭിച്ചത് എങ്കിലും അദ്ദേഹം അത് വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം.