മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ജയറാം. മലയാളത്തിന് പുറമേ അന്യഭാഷകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ജയറാം.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമകളിൽ ഒന്നാണ് പൊന്നിൻ സെൽവൻ. മണി രത്നം ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രം സെപ്റ്റംബർ 30ആം തീയതി റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഒരുക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. പൊന്നി നദി പാക്കണുമെ എന്ന ഗാനമായിരുന്നു പുറത്തുവന്നത്. ചെന്നൈയിൽ ആയിരുന്നു ഗാനത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്.
നടൻ കാർത്തി സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചടങ്ങിനിടയിൽ കാർത്തി ജയറാമിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ആഴ്വാർകടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ആറര അടി ഉയരമുള്ള നടൻ ആണ് ജയറാം. സിനിമയ്ക്കുവേണ്ടി അഞ്ചര അടിയായി ഉയരം കുറച്ചു എന്നാണ് താരം പറയുന്നത്. ഇത് ഒരിക്കലും സാധ്യമല്ല എന്ന് കരുതി മലയാളികൾ ഇത് കേട്ടപ്പോൾ രണ്ടുപേരെയും കളിയാക്കുവാൻ തുടങ്ങി. പിന്നീട് എന്താണ് സംഗതി എന്നറിഞ്ഞപ്പോൾ മലയാളികൾ ശരിക്കും അമ്പരന്നു.
“വിശ്വസിക്കാൻ സാധിക്കാത്ത ഒരു കാര്യമാണ് ജയറാം സാർ കഥാപാത്രത്തിന് വേണ്ടി ചെയ്തത്. അതെന്താണെന്ന് തൽക്കാലം വെളിപ്പെടുത്താൻ സാധിക്കില്ല. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു” – ഇതാണ് കാർത്തി പറഞ്ഞിരിക്കുന്നത്. ഏകദേശം ഒരു അടിയോളം നീളം കുറയ്ക്കുവാൻ വേണ്ടി ജയറാം ശരീരം മടക്കിവെച്ച് ആണ് അഭിനയിച്ചത് എന്നും അത്തരത്തിലാണ് സിനിമയിൽ ഉടനീളം നടന്നത് എന്നുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പറയപ്പെടുന്നത്. എന്തായാലും യഥാർത്ഥ സംഗതി എന്താണ് എന്ന് സിനിമ ഇറങ്ങിയാൽ മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ.