മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. മലയാളത്തിലെ ഒരുവിധം സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആയിരുന്നു താരം കൂടുതൽ അവതരിപ്പിച്ചത്. ഇതെല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുകയാണ് ദിവ്യഉണ്ണി. എന്ത് കാരണം കൊണ്ടാണ് താരം വിട്ടുനിൽക്കുന്നത് എന്ന് അറിയില്ല. എന്തായാലും വിവാഹം കഴിഞ്ഞാൽ കരിയർ ഉപേക്ഷിക്കുക എന്നത് പൊതുവേ പെണ്ണുങ്ങളുടെ ഒരു സ്വഭാവമാണ്. ഒരു പക്ഷേ അതു തന്നെയായിരിക്കണം ദിവ്യ ഉണ്ണിയും ഇവിടെ സ്വീകരിച്ചത്.
എന്നാൽ താരം നിരവധി തവണ കേട്ട് ഒരു ചോദ്യം ആണ് എന്നാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നത്. ഇതുവരെ താരം ഇതിന് വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല. എന്നാൽ ഇപ്പോൾ താരം ചെറിയ ഒരു സൂചന നൽകിക്കൊണ്ട് രംഗത്തെത്തുകയാണ്. ടെലിവിഷൻ മേഖലയിലൂടെ ആയിരിക്കും നടിയുടെ തിരിച്ചുവരവ് എന്നാണ് അറിയാൻ സാധിക്കുന്നത്.
സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് നീയും ഞാനും. സുസ്മിതാ പ്രഭാകരനാണ് ഈ പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധാരാളം ആരാധകരുള്ള ഒരു പരമ്പരയാണ് ഇത്. ഈ പരമ്പരയിലാണ് ദിവ്യ ഉണ്ണി അതിഥിതാരമായി എത്തുന്നത്. എന്തായാലും ദിവ്യ ഉണ്ണി ഒരു സൂചന നൽകി കഴിഞ്ഞു. ഇനി ഉടൻതന്നെ ഇവരെ ടെലിവിഷൻ മേഖലയിൽ സജീവമായി കാണാം എന്നാണ് കരുതപ്പെടുന്നത്.