മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയാമണി. ഇപ്പോഴും താരം സിനിമ മേഖലയിൽ വളരെ സജീവമാണ്. മറ്റൊരു മതത്തിലെ വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. മുസ്തഫ രാജ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്. ഇതിന്റെ പേരിൽ ധാരാളം വഴികൾ കേട്ടു എന്നാണ് താരം പറയുന്നത്.
ഇവരുടെ പ്രണയവും വിവാഹവും എല്ലാം സ്നേഹത്തിൽ നിന്നും ഉണ്ടായതാണ്. അതിനെ പലരും ലവ് ജിഹാദ് എന്നു പറഞ്ഞു പരിഹസിച്ചു എന്നാണ് താരം പറയുന്നത്. വളരെ വേദനയോടെയാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പറയുന്നത്. അതേസമയം ഇപ്പോഴും താരവും ഭർത്താവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് താഴെ ഇത്തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട് എന്നതാണ് സത്യം.
“എല്ലാ മുസ്ലീങ്ങളും ഐസിസ് ആണോ? ഇത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും ലവ് ജിഹാദ് അല്ല. ഇതുപോലെയുള്ള വിവരക്കേടുകൾ പറയരുത്, ഈ ആധുനിക കാലഘട്ടത്തിൽ എങ്കിലും” – താരം കൂട്ടിച്ചേർത്തു.
അതേസമയം ഇപ്പോൾ വെബ് സീരീസ് മേഖലയിലും താരം വളരെ സജീവമാണ്. പ്രിയ വാസുദേവ് മണി അയ്യർ എന്നാണ് നടിയുടെ മുഴുവൻ പേര്. ഒരു ബ്രാഹ്മണ കുടുംബത്തിലാണ് താരം ജനിക്കുന്നത്. കർണാടക കുടുംബത്തിലാണ് താരം ജനിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും താരം സജീവമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൂടുതൽ ലഭിച്ചത് മലയാളത്തിൽ നിന്നുമായിരുന്നു.