മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബേസിൽ ജോസഫ്. ഒരു സംവിധായകൻ ആയിട്ടാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. പിന്നീട് നടൻ എന്ന നിലയിലും ഇദ്ദേഹം തിളങ്ങുവാൻ തുടങ്ങി. ഈ വർഷത്തെ വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഇദ്ദേഹം ആയിരുന്നു നായകനായി എത്തിയത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നാണ് ജയ ജയ ജയ ജയ ഹേ. ദർശന രാജേന്ദ്രൻ ആയിരുന്നു ഈ സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഈ സിനിമയുടെ ലൊക്കേഷനിൽ വച്ച് നടന്ന രസകരമായ ഒരു സംഭവം വിവരിക്കുകയാണ് ബേസിൽ ജോസഫ്. വനിതാ മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്. ഭാര്യ എലിസബത്തിനൊപ്പം ആണ് താരം ഈ അഭിമുഖം നൽകിയത്. കുറച്ചുകാലം കരാട്ടെ ഒക്കെ പഠിച്ച വ്യക്തിയാണ് ബേസിൽ ജോസഫ്. എന്നിട്ടും ഈ സിനിമയുടെ ലൊക്കേഷനിൽ വച്ച് ദർശനയുടെ ഒരു ചവിട്ടു കിട്ടി. ടൈമിംഗ് തെറ്റിയാണ് ചവിട്ട് കിട്ടിയത് എന്നാണ് കരുതപ്പെടുന്നത്. ബേസിലിന്റെ ചുണ്ട് പൊട്ടുകയും പിന്നീട് ആശുപത്രിയിൽ ആവുകയും ചെയ്തു. സ്റ്റിച്ച് ഇടേണ്ടി വന്നു. ഈ വിവരം പിന്നീട് ഭാര്യ എലിസബത്തിനെ അറിയിച്ചു. അപ്പോൾ ഭാര്യയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നറിയുമോ?
അയ്യോ അപ്പോൾ സിനിമയുടെ കണ്ടിന്യുവിറ്റി? – ഇതായിരുന്നു എലിസബത്ത് ചോദിച്ച ചോദ്യം. ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു പ്രതീക്ഷിച്ചത് എന്നും എന്നാൽ പകരം കേട്ടത് ഈ ചോദ്യം ആയിരുന്നു എന്നുമാണ് എലിസബത്തിനോട് ഈ വിവരം പറഞ്ഞ ആൾ പറഞ്ഞത് എന്നാണ് ബേസിൽ പറയുന്നത്. എന്തായാലും ഇതു കേട്ടപ്പോൾ മലയാളി പ്രേക്ഷകർ ഒക്കെ പറയുന്നത് ഇങ്ങനെയാണ് – അല്ലെങ്കിലും ന്യൂജൻ ഭാര്യമാർ ഒക്കെ ഇങ്ങനെയാണ്.
വളരെ മികച്ച മാർക്ക് നേടിയിട്ടാണ് ബേസിൽ ജോസഫ് തിരുവനന്തപുരം എൻജിനീയറിങ് കോളജിലേക്ക് പഠിക്കാൻ പോകുന്നത്. ആ സമയത്ത് ആണ് താരം ഷോർട്ട് ഫിലിമിലേക്ക് തിരിയുന്നത്. പിന്നീട് താരത്തിന് ഇൻഫോസിസിൽ ജോലി കിട്ടി. ഈ ജോലി ഒഴിവാക്കിയിട്ടാണ് താരം പിന്നീട് മുഴുവൻ സമയവും സിനിമയുടെയും പുറകെ പോയത്.. ഇത് കേൾക്കുമ്പോൾ ആദ്യം വളരെ വിഷമം ഉണ്ടായിരുന്നു എന്നാണ് ഇദ്ദേഹത്തിൻറെ അച്ഛൻ പറയുന്നത്.