മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിൽ ഒന്നായിരുന്നു പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിപുരുഷ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. അതുവരെ മലയാളികൾ എന്നു മാത്രമല്ല ഇന്ത്യൻ സിനിമ പ്രേക്ഷകർ മുഴുവൻ കാത്തിരുന്ന ഒരു സിനിമ ഒറ്റ ദിവസം കൊണ്ട് ഒരു കോമഡി പീസ് ആയി മാറുകയായിരുന്നു. നിരവധി ആളുകളാണ് സിനിമയെ ട്രോളി കൊണ്ട് രംഗത്തെത്തിയത്. കാർട്ടൂൺ നിലവാരം പോലും ചിത്രത്തിന് ഇല്ലല്ലോ എന്നായിരുന്നു നിരവധി ആളുകൾ പറഞ്ഞത്.
അതേസമയം മറ്റൊരു വിഭാഗം ആളുകൾ സേഫ് അലിഖാന്റെ ലുക്കിനെ ട്രോളി കൊണ്ട് ആയിരുന്നു രംഗത്തെത്തിയത്. ചിത്രത്തിൽ രാവണന്റെ കഥാപാത്രത്തെ ആണ് സേഫ് അലി ഖാൻ അവതരിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ വളരെ മോഡേൺ ലുക്കിൽ ആയിരുന്നു ഇദ്ദേഹം രംഗത്ത് എത്തിയത്. ഇത് കൂടാതെ താടി നീട്ടി വളർത്തിയും സുറുമ എഴുതിയും ഒരു മുസ്ലിം രാജാവിൻറെ രൂപസാദൃശ്യത്തിൽ ആയിരുന്നു ഇദ്ദേഹം രംഗത്ത് എത്തിയത്. ഇത് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ.
ഇന്നത്തെ കാലത്തെ രാക്ഷസന്മാരുടെ ലുക്ക് ആണ് ഞങ്ങൾ രാവണന് നൽകിയിരിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ഈ സിനിമ വെറുമൊരു സിനിമ അല്ല എന്നും വിശ്വാസത്തിൻറെ ഒരു പ്രതീകമാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളുടെ രാവണൻ ഇന്നത്തെ കാലത്തെ രാക്ഷസൻ ആണ് എന്നും അവൻ വളരെ ക്രൂരനാണ് എന്നും ഞങ്ങളുടെ ദേവി സീതാദേവിയെ പിടിച്ചുകൊണ്ടുപോയത് വളരെ ക്രൂരതയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ രാവണൻ എങ്ങനെയാണോ അതുപോലെയാണ് ഞങ്ങൾ സിനിമയിൽ കാണിക്കുന്നത് എന്നും ഇത് ഞങ്ങൾക്ക് സിനിമയോ പ്രോജക്ട് അല്ല മറിച്ച് ഒരു മിഷൻ ആണ് എന്നും ഞങ്ങളുടെ സിനിമ ഒരു വിശ്വാസത്തിന്റെ പ്രതീകമായിരിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ എല്ലാവരുടെയും അനുഗ്രഹം ആവശ്യമാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജനുവരി മാസത്തിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ കാണുന്ന നിങ്ങൾ ഒരിക്കലും നിരാശരാകില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാമായണം സീരിയലിലെ സീതാദേവിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക എന്ന നടി രാവണന്റെ യുക്തിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. സിനിമ നന്നാക്കണമെങ്കിൽ കഥാപാത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കണം എന്നും ഒരിക്കലും മുഗളന്മാരെ പോലെ ആകരുത് എന്നുമായിരുന്നു ഇവർ പറഞ്ഞത്.