മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ താരം ആരാണ് എന്ന് ചോദിച്ചാൽ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാളികൾക്ക് ഒരു ഉത്തരം മാത്രമേ ഉള്ളൂ, അത് സുരേഷ് ഗോപി എന്നാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം മലയാള സിനിമയിൽ അത്ര സജീവമല്ല. എങ്കിലും വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് ആണ് ഇദ്ദേഹം നടത്തിയത്. പിന്നീട് കാവൽ എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ നിരവധി സിനിമകളിൽ ആണ് സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്താനുള്ളത്.
സിനിമയിൽ എന്നതുപോലെതന്നെ രാഷ്ട്രീയത്തിലും സജീവമാണ് ഇദ്ദേഹം. ബിജെപി എന്ന പാർട്ടിയുടെ സജീവ അനുഭാവിയാണ് ഇദ്ദേഹം. കഴിഞ്ഞ ഒരു വർഷക്കാലമായി ഇദ്ദേഹം ഒരു പാർലമെൻറ് അംഗം കൂടി ആയിരുന്നു. നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ആണ് ഇദ്ദേഹം ഈ കാലയളവിൽ നടത്തിയിട്ടുള്ളത്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറുകയും ചെയ്തിരുന്നു. നിരവധി ആളുകളായിരുന്നു ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. എ എൻ രാധാകൃഷ്ണനായിരുന്നു ഇവിടെ മത്സരിച്ച ബിജെപി സ്ഥാനാർഥി. ഇദ്ദേഹത്തിന് വേണ്ടി പ്രചരണം നടത്തുവാൻ സുരേഷ് ഗോപിയും സജീവമായി എത്തിയിരുന്നു. ഇപ്പോൾ അതിനിടയിൽ നടന്ന രസകരമായ ഒരു സംഭവമാണ് ചർച്ചയായി മാറിയിരിക്കുന്നത്.
പ്രചരണം ചെയ്യുന്നതിനിടയിൽ ഒരാൾ എടാ സുരേഷ് ഗോപിയെ എന്ന് വിളിക്കുകയുണ്ടായി. ഇത് കേട്ട സുരേഷ് ഗോപി പോടാ എന്ന് സിനിമാസ്റ്റൈലിൽ മറുപടി നൽകുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നീട് സുരേഷ് ഗോപി ഇങ്ങനെ പറയുകയും ചെയ്തു – അത് ആരാണെന്ന് മനസ്സിലായി കാണുമല്ലോ? അദ്ദേഹത്തിന് അസുഖം വേറെയാണ്. മുഖ്യമന്ത്രി ചികിത്സിച്ചാൽ മതി. ഇതാണ് ഈ നാടിൻറെ കുഴപ്പം, അസഹിഷ്ണുത. അത് അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യും, സുരേഷ് ഗോപി വീഡിയോയിൽ പറയുന്നു.