മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നഞ്ചിയമ്മ. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധ നേടുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒരു ശ്രദ്ധേയ ഗാനം ആലപിച്ചത് താരമായിരുന്നു. ഇതിന് താരത്തിന് മികച്ച ഗായികയ്ക്ക് ഉള്ള നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു. നിരവധി ആളുകൾ ആയിരുന്നു താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
അതേസമയം താരത്തെ വിമർശിച്ചുകൊണ്ട് ഒരു വ്യക്തി രംഗത്തെത്തുകയും ചെയ്തു. താരം ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല എന്നും അതുകൊണ്ടുതന്നെ ഇതുപോലെയുള്ള ആളുകൾക്ക് അവാർഡ് നൽകുന്നത് ശാസ്ത്രീയമായി സംഗീതം പഠിച്ചവരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നുമായിരുന്നു ഇയാൾ പറഞ്ഞത്.
ഈ വ്യക്തിക്കെതിരെ വിമർശനവുമായി നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ കാര്യമായി നഞ്ചമ്മ പ്രതികരണം നടത്തിയിട്ടില്ല ആയിരുന്നു. ഇപ്പോൾ കുറച്ചു വൈകിയിട്ടാണ് എങ്കിലും ഇവർ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
തനിക്കെതിരെ വന്ന വിമർശനങ്ങളിൽ വിഷമം ഒന്നുമില്ല എന്നാണ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. എൻറെ വീട്ടിലെ ഒരു മകൻ പറയുന്നതുപോലെ ഞാൻ അതിനെ കണ്ടിട്ടുള്ളൂ എന്നാണ് താരം പറയുന്നത്. ഇവരുടെ ഈ മറുപടി ഇപ്പോൾ നിരവധി കയ്യടികൾ നേടുകയാണ്. ഇത്ര വലിയ ഒരു വിമർശനത്തെ എത്ര സാധാരണമായിട്ടാണ് ഇവർ നേരിട്ടത് എന്നാണ് മലയാളികൾ ചോദിക്കുന്നത്. അപ്പോൾ ഇവർ യഥാർത്ഥ ജീവിതത്തിലും മാസ്സായിരുന്നു അല്ലേ എന്നാണ് മലയാളികൾ ചോദിക്കുന്നത്.