മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ അഞ്ജലി നായർ. അടുത്തിടെ ഇവരുടെ ഒരു ചിത്രം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്നു മുലയൂട്ടുന്ന ചിത്രം ആയിരുന്നു താരം പങ്കുവെച്ചത്. അടുത്തിടെ ആയിരുന്നു താരത്തിന് ഒരു കുട്ടി ജനിച്ചത്. ഒരു പെൺകുഞ്ഞിന് ആയിരുന്നു താരം ജന്മം നൽകിയത്. കഴിഞ്ഞ ജൂലൈ മാസത്തിൽ ആയിരുന്നു കുട്ടി ജനിച്ചത്. ആദ്വിക എന്നാണ് മകളുടെ പേര്.
അതേസമയം ചിത്രത്തിന് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു വന്നത്. നിരവധി ആളുകൾ അഭിനന്ദനങ്ങൾ ആയി എത്തിയിരുന്നു എങ്കിലും വിമർശനങ്ങൾ ആയിരുന്നു പിന്നീട് കൂടുതൽ വൈറലായി മാറിയത്. തന്റെ ഭർത്താവ് ആയിരുന്നു ആ ചിത്രം എടുത്തത് എന്നും അത് വളരെ ക്യാഷ്വൽ ആയിട്ട് എടുത്ത ഒരു സിനിമയായിരുന്നു എന്നുമാണ് അഞ്ജലി പറയുന്നത്.
“നമൻ എന്ന് ഒരു തമിഴ് സിനിമയിൽ പ്രവർത്തിച്ചിരുന്നു. സേതുപതിയുടെ സംവിധായകൻ ആയിട്ടുള്ള അരുൺ ആയിരുന്നു ആ സിനിമയുടെ സംവിധാനം. സിദ്ധാർത്ഥ് ആണ് സിനിമയിലെ നായകനായി എത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഞാൻ ഗർഭിണിയാണ് എന്ന് വിവരം അറിയുന്നത്. പ്രൊഡക്ഷൻ ടീം ഈ വിവരം ഇങ്ങനെ എടുക്കുമെന്ന് ടെൻഷനിൽ ആയിരുന്നു ഞാൻ. പക്ഷേ ഞാൻ കാര്യം പറഞ്ഞപ്പോൾ അവർ കാര്യം നല്ല രീതിയിൽ ആക്സെപ്റ്റ് ചെയ്തു. നല്ല രീതിയിൽ അറസ്റ്റ് എടുക്കൂ എന്നായിരുന്നു എന്നോട് പറഞ്ഞത്” – അഞ്ജലി പറയുന്നു.
“ഈ സിനിമയുടെ ഭാഗമായിട്ട് ആയിരുന്നു കൊച്ചിയിൽ ഡബ്ബ് ചെയ്യുവാൻ വേണ്ടി പോയത്. അപ്പോൾ എടുത്ത ഫോട്ടോ ആണ് അത്. കുട്ടിയെ ഉറക്കി കിടത്തിയിട്ടാണ് ഞാൻ പോയത്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി അവൾ എഴുന്നേറ്റു. സ്റ്റുഡിയോയിൽ നമുക്ക് ഒരു ടൈം ഉണ്ടാവുമല്ലോ. അപ്പോൾ ഞാൻ വാവയെ കിടത്തി ഫീഡ് ചെയ്തു. ഈ സമയത്ത് ആയിരുന്നു അജിയേട്ടൻ ആ ഫോട്ടോ എടുത്തത്” – അഞ്ജലി പറയുന്നു.
“നെഗറ്റീവായിട്ടും പോസിറ്റീവായിട്ടും കമന്റുകൾ വന്നിരുന്നു. ഇതുപോലെയുള്ള ഫോട്ടോകൾ ഇട്ടിട്ട് ഫെയ്മസ് ആവേണ്ട കാര്യം നിങ്ങൾക്ക് ഉണ്ടോ എന്നായിരുന്നു ചോദ്യം. അതേ സമയം ആ ഫോട്ടോ ഞാൻ ചുമ്മാ പോസ്റ്റ് ചെയ്തതാണ്. പക്ഷേ അത് കുറെ പേർ നല്ല രീതിയിൽ എടുത്തു എന്നതിൽ സന്തോഷമുണ്ട്” – ഇതാണ് നെഗറ്റീവ് കമന്റുകൾക്ക് ഉള്ള അഞ്ജലി നായരുടെ മറുപടി.