അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായത് ആയിരുന്നു തമിഴ്നാട്ടിലെ നിർമാതാവ് രവീന്ദ്രർ ചന്ദ്രശേഖർ എന്ന വ്യക്തിയുടെ വിവാഹം. മഹാലക്ഷ്മി എന്ന നടിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. രണ്ടുപേരുടെയും രണ്ടാം വിവാഹം ആണ് ഇത്. വലിയ രീതിയിലുള്ള ബോഡി ഷേമിങ് ആയിരുന്നു ഇദ്ദേഹം നേരിടേണ്ടി വന്നത്. അതുപോലെ തന്നെ മഹാലക്ഷ്മിയും വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നു. ഇയാളുടെ പണം കണ്ടു മാത്രമാണ് മഹാലക്ഷ്മി ഇയാളുടെ പിന്നാലെ കൂടിയത് എന്നൊക്കെയാണ് ചില ആളുകൾ പറഞ്ഞത്.
അതേസമയം ആദ്യത്തെ വിവാഹത്തിൽ ഒരു മകൻ ഉണ്ട് മഹാലക്ഷ്മിക്ക്. എട്ടു വയസ്സുള്ള ഒരു മകനാണ് ഇവർക്ക് ഉള്ളത്. എന്നാൽ തങ്ങൾക്ക് എതിരെയുള്ള ബോഡി ഷേമിംഗ് ജോക്കുകൾ ഒന്നും തമ്മിൽ വകവെക്കുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. അതൊരു തമാശയായി മാത്രമാണ് ഞങ്ങൾ കാണുന്നത് എന്നാണ് ഇവർ പറയുന്നത്. പരസ്പരമുള്ള സ്നേഹത്തിന് ആണ് പ്രാധാന്യം എന്നും മറ്റൊന്നും ഒരു വിഷയവും അല്ല എന്നാണ് ഇവർ പറയുന്നത്. സമൂഹം മാധ്യമങ്ങളിൽ രണ്ടുപേരും സജീവമാണ് എന്നതുകൊണ്ടുതന്നെ ഇരുവരും അവരുടെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.
വളരെ മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ഇവരുടെ ചിത്രങ്ങൾക്ക് താഴെ വരുന്നത്. പഴയതുപോലെ മോശം കമന്റുകൾ അധികം വരാറില്ല. എന്നാൽ താരം അടുത്ത് ഒരു ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒന്നിച്ചു നടത്തിയ ഒരു യാത്രയ്ക്ക് എടുത്ത ഫോട്ടോ ആയിരുന്നു ഇത്. ഇയാളെ കല്യാണം കഴിച്ചതിന് ഒരു കാരണം പറഞ്ഞു തരൂ മാഡം എന്നായിരുന്നു ഫോട്ടോയുടെ താഴെ വന്ന ഒരു കമന്റ്. ഇതിന് നല്ല കിടിലൻ മറുപടി തന്നെ മഹാലക്ഷ്മി നൽകുകയും ചെയ്തു.
എനിക്ക് കാരണം ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഇത് എന്റെ ജീവിതമാണ്. എൻറെ മാത്രം തിരഞ്ഞെടുപ്പുകൾ ആണ് – ഇതായിരുന്നു താരം നൽകിയ മറുപടി. നിരവധി ആളുകൾ ആണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇദ്ദേഹത്തിൻറെ പണം കണ്ടെത്തിയ വിവാഹം ചെയ്തത് എന്നും തന്റെ മകനെ വളർത്തുവാനുള്ള ആത്മവിശ്വാസം തനിക്കുണ്ട് എന്നുമായിരുന്നു മഹാലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഒരിക്കലും ഒരു രണ്ടാം വിവാഹം കഴിക്കില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചത് എന്നും എന്നാൽ ഇദ്ദേഹം വന്നതോടെ തീരുമാനം മാറ്റി എന്നുമാണ് താരം പറയുന്നത്.