മലയാളികൾക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അഖിൽ മാരാർ. ബിഗ് ബോസ് അഞ്ചാം സീസണിലെ സജീവ മത്സരാർത്ഥിയാണ് ഇദ്ദേഹം. അതേസമയം കഴിഞ്ഞ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു റിയാസ് സലീം. ഇപ്പോൾ അഖിലിനെ തനിക്ക് ഇഷ്ടമല്ല എന്ന് തുറന്നു പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് റിയാസ്. ഇതിനുള്ള കാരണവും ഇദ്ദേഹം വെളിപ്പെടുത്തുകയാണ് ഇപ്പോൾ. മൈൽസ്റ്റോൺ മേക്കേഴ്സ് യൂട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തുന്നത്.
“മറ്റുള്ളവരുടെ കഷ്ടപ്പാടിന് ഒരു വിലയും അഖിൽ നൽകുന്നില്ല. ഭാര്യയെ തല്ലുന്നത് അഭിമാനമായിട്ടാണ് അദ്ദേഹം ടിവിയിൽ വന്നുപറയുന്നത്. അത്തരത്തിൽ ഒരു മനുഷ്യനാണ്. എല്ലാ സീസണിലും ഇതുപോലെയുള്ള ചില ആളുകൾ സെലിബ്രേറ്റ് ചെയ്യപ്പെടും. ഒന്നാമത്തെ സീസണിലെ സാബു മോൻ, രണ്ടാമത്തെ സീസണിലെ രജിത് കുമാർ തുടങ്ങി എല്ലാ സീസണിലും ഇതുപോലെ ആളുകൾ ഉണ്ടാകും” – റിയാസ് പറയുന്നു.
“മൂന്നാമത്തെ സീസണിൽ ഇതുപോലെ ആരെയും കണ്ടിട്ടില്ല. എന്നാൽ നാലാമത്തെ സീസണിൽ ഇങ്ങനെ ചില ആളുകൾ ഉണ്ടായിരുന്നു. ഞാൻ ഇനി പ്രത്യേകിച്ച് അവരുടെ പേരുകൾ പറയുന്നില്ല. ഇങ്ങനത്തെ സ്വഭാവമുള്ള ആളുകൾ സെലിബ്രേറ്റ് ചെയ്യപ്പെടും എന്ന് അവർക്കും അറിയാം. അതുകൊണ്ടുതന്നെയാണ് അകിൽ മാരാർ ഈ ട്രാക്ക് പിടിക്കുന്നത്” – റിയാസ് കൂട്ടിച്ചേർത്തു.
ഗെയിം സ്പിരിറ്റ് ഇല്ലാത്ത മത്സരാർത്ഥികൾ ആണ് ഈ സീസണിൽ ഉള്ളത് എന്നും അതുതന്നെ വലിയ രീതിയിൽ നിരാശനാക്കി എന്നും ആണ് റിയാസ് പറയുന്നത്. നാലാമത് സീസൺ ആണെങ്കിൽ പോലും നാല്പതാമത്തെ ദിവസം വരെ വളരെ ബോറിംഗ് ആയിരുന്നു എന്നും ഞാൻ അതിലേക്ക് വന്നതിനുശേഷം ആണ് പലരുടെയും യഥാർത്ഥ മുഖം പുറത്തുവന്നത് എന്നും അതുകൊണ്ടാണ് പലരും എന്നെയും ഗെയിം ചേഞ്ചർ എന്ന് വിളിക്കുന്നത് എന്നുമാണ് റിയാസ് പറയുന്നത്.