Film News

ഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ, എന്നിട്ടും അപ്‌സര പുറത്ത്, 5 കാരണങ്ങൾ ഇതാ

ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്. ഷോയിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഇവർ. ഇവരുടെ അത്രപോലും നല്ല രീതിയിൽ കളിക്കാത്ത നിരവധി മത്സരാർത്ഥികൾ അവിടെയുള്ളപ്പോഴാണ് ഇവർ അപ്രതീക്ഷിതമായി പുറത്തായിരിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ആലോചിക്കുന്നത്. അപ്സര പുറത്താക്കുവാനുള്ള 5 കാരണങ്ങൾ ഇങ്ങനെ.

- Advertisement -

ബിഗ് ബോസ് വീട്ടിൽ എന്തിനും ഏതിനും അനാവശ്യമായി അലറണം എന്നും ബഹളം വയ്ക്കണം എന്നുമാണ് മിക്കവരുടെയും വിചാരം. ഈ ധാരണയുടെ പുറത്ത് ആണ് ഈ സീസണിലെ ആദ്യ എപ്പിസോഡുകളിൽ രതീഷ് കുമാർ അനാവശ്യമായി അലറിയത്. ആദ്യത്തെ ആഴ്ച തന്നെ ഇദ്ദേഹം പുറത്തുപോവുകയും ചെയ്തു. പിന്നീട് അനാവശ്യമായി ബഹളം ഉണ്ടാക്കിയ റോക്കിയും ഒരു നിമിഷത്തിന്റെ അശ്രദ്ധയിൽ പുറത്തായി. എന്നാൽ കൃത്യമായി തന്നെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് അറിയാവുന്ന വ്യക്തിയായിരുന്നു അപ്സര. പൊതുവേ അധികം മിണ്ടാത്ത അപ്സര എന്നാൽ എന്തെങ്കിലും കാര്യം പറയുവാൻ ഉണ്ടെങ്കിൽ അത് കൃത്യമായി പറയുകയും ചെയ്യും. രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റൻ കൂടിയായിരുന്നു ഇവർ. ക്യാപ്റ്റൻസി മികച്ച രീതിയിൽ ചെയ്യുകയും ചെയ്തു. മികച്ച ക്യാപ്റ്റൻ എന്നുള്ള ടാഗ് നേടുകയും ചെയ്തു.

ആറു വൈൽഡ് കാർഡ് എൻട്രികൾ ആയിരുന്നു ഈ സീസണിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ ഇപ്പോഴും തുടരുന്നുണ്ട്. വളരെ മികച്ച ഗെയിം ആണ് ഇവരെല്ലാവരും കാഴ്ചവയ്ക്കുന്നത്. ഇവരെല്ലാവരും കയറിവന്ന സമയത്ത് ഇവർ നൽകിയ സൂചനകളിൽ നിന്നും താൻ നല്ല രീതിയിൽ ആണ് ഗെയിം കളിക്കുന്നത് എന്നും തനിക്ക് പുറത്തു നല്ല സപ്പോർട്ട് ഉണ്ട് എന്നും അപ്സര മനസ്സിലാക്കുകയായിരുന്നു. ഇത് ഇവരുടെ ഗെയിമിനെ താഴേക്ക് വലിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. പോരാത്തതിന് നല്ല രീതിയിൽ പുറകോം ചെയ്യുന്ന വൈൽഡ് കാർഡ് എൻട്രികളുടെ മുൻപിൽ എങ്ങനെ പിടിച്ചുനിൽക്കണം എന്നുള്ള കൺഫ്യൂഷനിലേക്കും താരം പോയി.

സീരിയൽ മേഖലയിൽ നിന്നുതന്നെ വരുന്നതുകൊണ്ട് ശരണ്യയുമായി വളരെ അടുത്ത ബന്ധം അപ്സര ആദ്യം മുതൽ തന്നെ സൂക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് ഗ്രൂപ്പായി കളിക്കുന്ന ടാസ്കുകളിൽ പോലും അതിൻറെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അപ്സര ശ്രമിക്കുന്നു എന്നായിരുന്നു ശരണ്യ കുറ്റപ്പെടുത്തിയത്. അങ്ങനെ വീടിനുള്ളിലെ നിരവധി പേർ ആദ്യം അപ്സരയുടെ ഭാഗത്തായിരുന്നു എങ്കിലും പിന്നീട് മറ്റുള്ള മത്സരാർത്ഥികളുടെ അടുത്തേക്ക് പോവുകയായിരുന്നു. ഉദാഹരണത്തിന്, അപ്സരയുമായി ആദ്യം നല്ല സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തികളിൽ ഒരാളായിരുന്നു ഋഷി. എന്നാൽ ഈ മത്സരാർത്ഥി പതിയെ അപ്സരയിൽ നിന്നും അകലുകയും പിന്നീട് അൻസിബയുടെ അടുത്തേക്ക് ചായുകയും ആയിരുന്നു.

വീട്ടുകാരിൽ നിന്നും അകന്നു നിൽക്കുമ്പോൾ എപ്പോഴെങ്കിലും അത് നമ്മുടെ മാനസിക നിലയെ ബാധിക്കാൻ ഈ ഷോയിൽ വലിയ രീതിയിൽ സാധ്യതയുണ്ട്. ഈ പ്രശ്നത്തിൽ അപ്സരയും അകപ്പെട്ടിരുന്നു. പെട്ടെന്ന് ഒരു മെന്റൽ ബ്രേക്ക് ഡൗൺ ഉണ്ടാവുകയായിരുന്നു. ആ സമയത്ത് ആണ് ഇവർ റസ്മിൻ ആയി സൗഹൃദം സ്ഥാപിക്കുന്നത്.

ഈ സീസണിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഇതുവരെ ഒരു സൂപ്പർസ്റ്റാർ ഉദയം ചെയ്തിട്ടില്ല എന്നതാണ്. കഴിഞ്ഞ സീസണിൽ അഖിൽ മാരാർ അവസാന എപ്പിസോഡുകളിൽ കംപ്ലീറ്റ് ഡോമിനേഷൻ ആയിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ ഒരു സിംഗിൾ മത്സരാർത്ഥിയിലേക്ക് ഗെയിം കേന്ദ്രീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇൻഡിവിജ്വൽ പ്ലെയേഴ്സിന് പിടിച്ചുനിൽക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഇതും അപ്സരയ്ക്ക് ഒരു തിരിച്ചടിയായി എന്ന് മാത്രമല്ല കഴിഞ്ഞ ആഴ്ച അപ്സരയാണ് പുറത്തുപോയത് എന്ന തരത്തിൽ ഒരു അഭ്യൂഹം ഉണ്ടായിരുന്നു. അപ്സരയുടെ ഭർത്താവ് പോലും ഇത് വിശ്വസിച്ചുകൊണ്ട് അപ്സരയെ സപ്പോർട്ട് ചെയ്തു കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. അങ്ങനെ അപ്സര പുറത്തുപോയി എന്ന് പലർക്കും ഒരു കൺഫ്യൂഷൻ ഉണ്ടായി. ഇതിനുശേഷം പലരും അപ്സരയ്ക്ക് വോട്ട് ചെയ്തില്ല എന്നും പറയപ്പെടുന്നുണ്ട്. ഈയൊരു കാരണം കൊണ്ടൊക്കെ ആയിരിക്കണം അക്ഷര ഈ ആഴ്ച പുറത്തുപോയത് എന്നാണ് പ്രേക്ഷകർ കരുതുന്നത്.

Athul

Recent Posts

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

5 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

1 hour ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

8 hours ago