മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിനീത് ശ്രീനിവാസൻ. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം ഗായകനായി അരങ്ങേറുന്നത്. ഈ സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ എണ്ണം പറഞ്ഞ ഗായകന്മാരിൽ ഒരാളായി മാറി ഇദ്ദേഹം. പിന്നീട് അഭിനയം മേഖലയിലേക്കും അവിടെ നിന്നും സംവിധാനം മേഖലയിലേക്കും ഇദ്ദേഹം കടന്നു. ഇന്ന് മലയാളത്തിൽ മിനിമം ഗ്യാരണ്ടി ഉള്ള ഫിലിം മേക്കേഴ്സിൽ ഒരാളാണ് ഇദ്ദേഹം.
അതേസമയം ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമ പ്രദർശനത്തിന് ഒരുങ്ങുകയാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്നാണ് ഈ സിനിമയുടെ. സിനിമയിൽ വിനീത് ശ്രീനിവാസൻ ഒരു അഡ്വക്കേറ്റ് ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച പ്രമോഷൻ സ്ട്രാറ്റജി ആണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. മുകുന്ദർ ഉണ്ണി എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്തുകൊണ്ട് ആണ് സിനിമയുടെ പ്രമോഷൻ നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം ഇപ്പോൾ ഈ സിനിമയുമായി ബന്ധപ്പെട്ട് താരം നൽകിയ ഒരു അഭിമുഖമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ട്രെയിലറിന്റെ അഭിപ്രായം ഇതുവരെ അനിയൻ ധ്യാനിനോട് ചോദിച്ചിട്ടില്ല എന്നാണ് വിനീത് പറയുന്നത്. “അവൻ എന്തെങ്കിലും പറയും, എന്തിനാ വെറുതെ” – ഇതാണ് വിനീത് ശ്രീനിവാസൻ കാരണമായി പറയുന്നത്. അതേസമയം തന്റെ കുട്ടികൾക്ക് ഒരു 19 വയസ്സ് എങ്കിലും ആകുന്നത് വരെ സിനിമകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് വീനീത് ശ്രീനിവാസൻ പറയുന്നത്. അതിനുശേഷം മാത്രം മറ്റു കാര്യങ്ങൾ നോക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്.
“എൻറെ പിള്ളേർ വലുതാകുന്നത് വരെ ഞാൻ ഫീൽഡ് സിനിമകൾ മാത്രമായിരിക്കും ചെയ്യുക. അവർക്ക് ഒരു 19 വയസ്സ് ഒക്കെ ആകുമ്പോൾ വേണമെങ്കിൽ മറ്റു ജോണറുകളിൽ ഉള്ള സിനിമകൾ നോക്കാം. അല്ലാത്ത സിനിമകൾ മറ്റുള്ളവർ സംവിധാനം ചെയ്യുമ്പോൾ അതിൽ അഭിനയിച്ച് ഞാൻ എൻറെ ആഗ്രഹം തീർക്കും. ലൈഫ് ഡാർക്ക് ആകും, അതുകൊണ്ടാണ് ഇങ്ങനെ തീരുമാനം എടുത്തത്” – ഇതാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. അതേ സമയം ഒരേ തരത്തിലുള്ള സിനിമകൾ ചെയ്താൽ നിങ്ങളുടെ കരിയർ പോലും ഭീഷണിയിൽ ആകും എന്നാണ് മലയാളികൾ ഇദ്ദേഹത്തിന് നൽകുന്ന മുന്നറിയിപ്പ്. അതേ സമയം ഹൃദയം പോലുള്ള സിനിമകൾ എല്ലാവർഷവും ഇറങ്ങിയാൽ ഞങ്ങൾ അത്രയും സന്തോഷപ്പെടും എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.