കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് സണ്ണി ലിയോൺ. ഇവർ എപ്പോൾ കേരളത്തിൽ വന്നാലും വലിയ ജനാവലി ആണ് ഇവരെ കാണുവാൻ വേണ്ടി തടിച്ചു കൂടാറുള്ളത്. അത്രത്തോളം ആരാധകരെ ആണ് ഇവർ കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് കേരളത്തിൽ നിന്നും നേടിയിട്ടുള്ളത്. മധുര രാജ എന്ന ഒരു സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത് മലയാളത്തിൽ.
ഇപ്പോൾ താരം തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. വളരെ ഉജ്ജ്വലമായ സ്വീകരണമാണ് ഇവരുടെ ആരാധകർ ഇവർക്ക് നൽകിയത്. നിരവധി അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. മൂന്നു ദിവസങ്ങളിൽ ആയിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഡ്രീം ഫാഷൻ ഫെസ്റ്റ് എന്നായിരുന്നു ഈ പരിപാടിയുടെ പേര്.
പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആയിരുന്നു താരം എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആയിരുന്നു സമാപന സമ്മേളനം. പരിപാടിയിൽ പങ്കെടുത്തതിനു പുറമേ മത്സരാർത്ഥികൾക്ക് ഉള്ള സമ്മാനദാനവും താരം നൽകി. അവസാനത്തെ ദിനമായ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു പരിപാടികൾ ആരംഭിച്ചത്.
ഇന്ത്യയിലെ നിരവധി മോഡലുകളും റാമ്പിൽ ചുവടു വച്ചിരുന്നു. വൈകുന്നേരം ഈ പരിപാടിയിലെ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. പ്രമുഖ ബാന്റിന്റെ ഫ്യൂഷൻ മ്യൂസിക് ഉണ്ടായിരുന്നു. അതേ സമയം ഈ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.