താൻ ഇന്ത്യൻ സിനിമകൾ എന്ന് നമ്മൾ ഇപ്പോൾ സ്ഥിരമായി കേൾക്കുന്ന വാക്കാണ്. എന്നാൽ അതിനും എത്രയോ മുൻപ് തന്നെ ഇന്ത്യയിൽ ഉടനീളം തരംഗം തീർത്ത സിനിമയായിരുന്നു എന്തിരൻ. രജനീകാന്തും ഐശ്വര്യാറായും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വിസ്മയ ചിത്രം ആയിരുന്നു ഇത്. എല്ലാ അർത്ഥത്തിലും ഇന്ത്യൻ സിനിമയിലെ ഒരു അത്ഭുതം തന്നെയായിരുന്നു ഈ സിനിമ. എസ് ശങ്കർ ആണ് ഈ സിനിമ അണിയിച്ചൊരുക്കിയത്. എ ആർ റഹ്മാൻ ആയിരുന്നു സിനിമയിലെ സംഗീതം എല്ലാം തന്നെ ഒരുക്കിയത്.
എന്നാൽ ഈ സിനിമയ്ക്ക് പിന്നിലുള്ള രസകരമായ ഒരു വസ്തുത നിങ്ങൾക്ക് അറിയുമോ? ഈ സിനിമയിലെ ആദ്യത്തെ നായകനായി കാസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ആയിരുന്നു. പ്രിയങ്ക ചോപ്രയെ ആയിരുന്നു സിനിമയിലെ നായികയായി ആദ്യം നിശ്ചയിച്ചത്. ഇവർ രണ്ടുപേരും ആയിരുന്നില്ല ശങ്കറിന്റെ മനസ്സിലെ ആദ്യത്തെ ചോയ്സുകൾ എന്നത് മറ്റൊരു കഥ. കമലഹാസനെയും പ്രീതി സിൻ്റയെയും പരിഗണിച്ചുകൊണ്ട് ആയിരുന്നു സിനിമ ആദ്യം തുടക്കം ഇട്ടത്. എന്നാൽ പിന്നീട് ഈ പ്രോജക്ട് താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു.
1999 വർഷത്തിൽ സിനിമയുടെ പ്രീപ്രൊഡക്ഷൻ ആരംഭിക്കുകയും ചെയ്തതായിരുന്നു. എന്നാൽ വലിയ ബഡ്ജറ്റ് വേണ്ട സിനിമ ആയതുകൊണ്ട് തൽക്കാലം മാറ്റിവെക്കുകയായിരുന്നു. പലതവണ റീസ്റ്റാർട്ട് ചെയ്യുവാൻ ശ്രമിച്ചു എങ്കിലും ബഡ്ജറ്റ് കാരണം നീണ്ടു പോവുകയായിരുന്നു. അങ്ങനെയായിരുന്നു തമിഴിൽ ചെയ്യാൻ ഉദ്ദേശിച്ച സിനിമ പിന്നീട് ബോളിവുഡ് സിനിമ ആവുകയും ഷാരൂഖ് ഖാനിൽ തിരക്കഥ എത്തിയതും. എന്നാൽ തിരക്കഥയിൽ ഷാറൂക്ക് ഒരുപാട് മാറ്റങ്ങൾ നിർദ്ദേശിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് അംഗീകരിക്കുവാൻ ശങ്കറിന് താല്പര്യമുണ്ടായിരുന്നില്ല.
അതേസമയം ഇതിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ആണ് റെഡ് ചില്ലിസ്. സിനിമയുടെ വി എഫ് എക്സ് വർക്കുകൾ ഇവർക്ക് ചെയ്യണം എന്ന് ഷാറൂഖ് ഖാനു ആഗ്രഹമുണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ശങ്കർ ആവട്ടെ ആദ്യമേ തന്നെ ഒരു ഹോളിവുഡ് കമ്പനിയെ മനസ്സിൽ കണ്ടിരുന്നു എന്നും ഇവരെ മാറ്റുവാൻ തയ്യാറായിരുന്നില്ല എന്നുമാണ് പറയപ്പെടുന്നത്.