മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആരതി പൊടി. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പെണ്ണ് എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഒരു അഭിമുഖത്തിനിടയിലാണ് ഇരുവരും അപ്രതീക്ഷിതമായി കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിൽ ആവുകയും ഇപ്പോൾ വിവാഹനിശ്ചയം വരെ എത്തി നിൽക്കുകയും ആണ് ഇവർ. ഫെബ്രുവരി മാസത്തിൽ ഇവരുടെ വിവാഹനിശ്ചയം ഉണ്ടാകും എന്നാണ് അറിയിപ്പ്. ഇപ്പോൾ ബിഹൈൻഡ് വുഡ്സ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
കുറച്ചു മാസങ്ങൾക്കു മുൻപാണ് ഇരുവരും ഔദ്യോഗികമായി അവരുടെ പ്രണയം വെളിപ്പെടുത്തിയത്. ഒരുപാട് ആളുകൾ തന്റെ അച്ഛനെ വിളിച്ചു കരഞ്ഞു എന്നാണ് ആരതി ഇപ്പോൾ പറയുന്നത്. തുടക്കത്തിൽ എന്താണ് സംഭവം എന്ന് അച്ഛനും മനസ്സിലായില്ല. പിന്നീട് താനാണ് കാര്യങ്ങൾ എല്ലാം അച്ഛനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തത് എന്നാണ് ആരതി പറയുന്നത്.
ബിഗ് ബോസ് പരിപാടി നടന്നുകൊണ്ടിരുന്ന സമയത്ത് ആരതി ഹൈദരാബാദിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ബിഗ് ബോസ് എപ്പിസോഡുകൾ ഒന്നും കാണാൻ പറ്റിയിരുന്നില്ല എന്നാണ് ആരതി പറയുന്നത്. എങ്കിലും ബിഗ് ബോസ് കാണുവാൻ തുടങ്ങിയത് റോബിൻ ചേട്ടൻ കാരണമാണ് എന്നും ആരതി പറയുന്നു. പലരും അങ്ങനെയായിരുന്നു എന്നും റോബിൻ ചേട്ടൻ പോയപ്പോൾ ഒരുപാട് ആളുകൾ കരഞ്ഞിരുന്നു എന്നും ഒക്കെയാണ് ആരതി ഇപ്പോൾ പറയുന്നത്. ഇവരുടെ കരച്ചിൽ ഒക്കെ കണ്ട് എന്താണ് സംഭവം എന്നറിയാനാണ് ബിഗ് ബോസ് വീഡിയോകൾ കണ്ടുതുടങ്ങിയത് എന്നാണ് ആരതി പറയുന്നത്.
ഞങ്ങൾ രണ്ടുപേരും റിലേഷൻഷിപ്പിൽ ആണ് എന്ന് ഔദ്യോഗികമായി അറിയിച്ച ശേഷം ഒരുപാട് ആളുകൾ അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. വിളിച്ചിട്ട് അവർ എല്ലാം കരയുകയായിരുന്നു. എന്താണ് സംഭവം എന്ന് അച്ഛനെ മനസ്സിലായില്ല. ഞാനാണ് പിന്നീട് അച്ഛന് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്തത് – ആരതി കൂട്ടിച്ചേർത്തു.