മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ഇൻഡസ്ട്രി ഹിറ്റ് സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. ആദ്യ സിനിമയിലൂടെ തന്നെ ഇൻഡസ്ട്രി ഹിറ്റ് നേടുന്ന മലയാളത്തിലെ ഒരേയൊരു നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഈ റെക്കോർഡ് ഇതുവരെ മലയാളത്തിലെ ഒരു നടനും പൊട്ടിച്ചിട്ടില്ല.
അതേസമയം ഇപ്പോൾ എന്നാ താൻ കേസ് കൊടു എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ ഗാനം കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. ദേവദൂതർ പാടി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ റീമിക്സ് ആയിരുന്നു ഇത്. ഗംഭീര ഡാൻസ് സ്റ്റെപ്പുകൾ ആയിരുന്നു കുഞ്ചാക്കോ ബോബൻ ഈ വീഡിയോയിൽ കാണിച്ചത്. ഇപ്പോഴും ഈ വീഡിയോ ഗാനം യൂട്യൂബിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.
അതേസമയം രതീഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ ആയിരുന്നു. സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇദ്ദേഹത്തിൻറെ മകനായി എത്തിയത് സൗബിൻ സാഹിർ ആയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സംവിധായകൻ ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബനെ ആയിരുന്നു. എന്നാൽ കുഞ്ചാക്കോ ബോബൻ ഈ സിനിമ ഒഴിവാക്കുകയായിരുന്നു. എന്തുകൊണ്ടാണ് എന്ന കാരണം വെളിപ്പെടുത്തിക്കൊണ്ട് താരം ഇപ്പോൾ എത്തുകയാണ്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ കഥ മനസ്സിലാവാത്തത് കൊണ്ടാണ് താരം ഒഴിവാക്കിയത് എന്നാണ് പറയുന്നത്. മിക്ക സിനിമകളും താൻ ചോദിച്ചു വാങ്ങുന്നതാണ് എന്നും അഞ്ചാം പാതിരാ, നായാട്ട് എന്നീ സിനിമകൾ അങ്ങനെ കിട്ടിയതാണ് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഭീമന്റെ വഴി തനിക്ക് വന്ന സിനിമയാണ്. അതേസമയം എന്നാ താൻ കേസ് കൊടു എന്ന സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ നഷ്ടപ്പെട്ട വിഷമത്തിൽ രതീഷിനോട് മറ്റൊരു സിനിമയായി വാടോ എന്നു പറഞ്ഞപ്പോൾ കിട്ടിയതാണ് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അതേസമയം ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോലെ വളരെ മികച്ച ഒരു സിനിമ ഒഴിവാക്കിയത് വലിയ മണ്ടത്തരം ആയിരുന്നു എന്നും നിങ്ങൾക്ക് എന്താ മനുഷ്യാ ബോധം ഇല്ലായിരുന്നോ എന്നുമാണ് ഇപ്പോൾ കുഞ്ചാക്കോ ബോബനോട് തമാശ രൂപേണ മലയാളികൾ ചോദിക്കുന്നത്.