മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. നടൻ എന്നതിലുപരി ഇദ്ദേഹം ഒരു സംവിധായകൻ കൂടിയാണ്. പൃഥ്വിരാജിനൊപ്പം ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എന്നും എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല എന്നുമാണ് ഇപ്പോൾ ഇദ്ദേഹം പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ധ്യാൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“രാജുവേട്ടനുമായി സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. എല്ലാം ശരിയാക്കി മെസ്സേജ് വരെ അയച്ചു. നീ എപ്പോൾ വേണമെങ്കിലും വാ എന്നായിരുന്നു രാജുവേട്ടൻ പറഞ്ഞത്. എന്നാൽ ആ സിനിമ ചെയ്യാൻ സാധിച്ചില്ല. ആ സമയത്ത് എനിക്കും അദ്ദേഹത്തിനും തിരക്കായിരുന്നു. രണ്ടുപേർക്കും തിരക്കായാൽ പിന്നെ സിനിമയുമായി മുന്നോട്ടു പോകാൻ സാധിക്കില്ലല്ലോ. അതിനിടയിൽ സിനിമ ചെയ്യാൻ സാധിക്കാതെ പോയി. അതിന്റെ വിഷമം ഇപ്പോഴുമുണ്ട്” – ധ്യാൻ ശ്രീനിവാസൻ പറയുന്നു.
അതേസമയം താരത്തിന് സിനിമകളെക്കാൾ കൂടുതൽ ആരാധകർ ഉള്ളത് ഇദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ നിന്നുമാണ്. ഇദ്ദേഹം തന്നെ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ മോഹൻലാലിൻറെ കുടുംബത്തിലെ എല്ലാവരും ധ്യാനിന്റെ വലിയ ആരാധകർ ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു – എൻറെ സിനിമകൾ കണ്ടിട്ടല്ല, ഇൻറർവ്യൂ കണ്ടിട്ടാണ് എന്ന്.
അതേസമയം ധ്യാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വർഷങ്ങൾക്കുശേഷം എന്ന സിനിമ ഇപ്പോൾ തീയറ്ററിൽ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുകയാണ്. കുടുംബ പ്രേക്ഷകരിൽ നിന്നും വളരെ മികച്ച റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ഇറങ്ങിയ ചിത്രമാണ് ആവേശം. രണ്ടു സിനിമകൾക്കും വളരെ മികച്ച റെസ്പോൺസ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.