മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗ് രംഗത്തുനിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ മാത്രമല്ല തമിഴിലെയും തെലുങ്കിലേയും തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ താൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് തുറന്നുപറയുന്ന താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യഗ്ലിട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.
ഇൻറർവ്യൂ ചെയ്ത വ്യക്തി ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു – ആരൊക്കെ എത്രവട്ടം പറഞ്ഞാലും പറ്റില്ല എന്ന് തീർത്തു പറയുന്ന ഒരു കാര്യം എന്താണ്? ഇതിനു മറുപടി എന്നോണം ആയിരുന്നു ഐശ്വര്യ ലക്ഷ്മി തന്റെ മറുപടി പറഞ്ഞത്. കല്യാണം എന്നായിരുന്നു താരം നൽകിയ മറുപടി. തൻറെ അമ്മ ഈ കാര്യം ഒരുപാട് തവണ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും എന്നാൽ അപ്പോഴെല്ലാം താൻ പറയുകയായിരുന്നു എന്നുമാണ് ഐശ്വര്യ പറഞ്ഞത്.
എന്നാൽ ഒരു തവണ താൻ കല്യാണത്തിന് കുറിച്ച് ആലോചിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. ഒരിക്കൽ മാത്രമാണ് അങ്ങനെ കല്യാണം കഴിച്ചാലോ എന്ന ചിന്ത മനസ്സിൽ ഉണ്ടായത് എന്നാണ് താരം പറയുന്നത്. ഒരു 70 വയസ്സൊക്കെ ആകുന്ന സമയത്ത് നമ്മുടെ കൂടെ ആരും ഉണ്ടാകില്ല, നമ്മൾ ഒറ്റക്കായി പോകും എന്നൊക്കെ അമ്മ പറഞ്ഞപ്പോൾ ആയിരുന്നു ആദ്യമായി കല്യാണത്തെക്കുറിച്ച് ആലോചിച്ചത്.
എന്നാൽ പിന്നീട് ഇതിനുള്ള മറുപടി താരം തന്നെ അമ്മയ്ക്ക് നൽകുകയും ചെയ്തു. ഞാൻ വൃദ്ധസദനത്തിൽ പോകും എന്നായിരുന്നു അമ്മയ്ക്ക് മറുപടിയായി താരം നൽകിയത്. കല്യാണം കഴിച്ചില്ലെങ്കിൽ പോലും തനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്നും ഐശ്വര്യ ലക്ഷ്മി കൃത്യമായി വ്യക്തമാക്കി. അതേസമയം കേരളത്തിലെ പെൺകുട്ടികൾ ഇത്തരത്തിൽ നിലപാട് എടുത്താൽ ആണുങ്ങൾക്ക് എങ്ങനെയാണ് പെണ്ണ് കിട്ടുക എന്നാണ് അമ്മായിമാർ ചോദിക്കുന്നത്. നമ്മുടെ പരമ്പര എങ്ങനെ തുടർന്നു പോകും, പുരുഷന്മാർക്ക് ആര് ചോറും കൂട്ടാനും വെച്ച് നൽകും, ആര് വീട് വൃത്തിയാക്കും, വയസ്സായ മാതാപിതാക്കളെ ആരു നോക്കും എന്നൊക്കെയാണ് ഫേസ്ബുക്കിൽ വരുന്ന അമ്മായിമാരുടെ കമന്റുകൾ.