ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ കണക്കുകള്‍ അനുസരിച്ചുള്ള ചില കൗതുകരമായ വിലയിരുത്തല്‍ പങ്കുവെക്കുന്ന കുറിപ്പ് ചര്‍ച്ചയാവുകയാണ്.വാക്കുകൾ ഇതാണ്.ജാസ്മിന് – ഗബ്രി കോബോ. നോമിനേഷനില്‍ ഏറ്റവും കുറവ് തവണ വന്ന മത്സരാര്‍ത്ഥിയാണ് ഗബ്രി 8 ആഴ്ചയില്‍ ആകെ 3 തവണയാണ് ഗബ്രി നോമിനേഷനില്‍ വന്നത് എന്നാല്‍ ഈ സമയത്ത് 4 തവണ ജാസ്മിന് നോമിനേഷനില്‍ വരികയുണ്ടായി ഇതില്‍ തന്നെ മൂന്ന് തവണയും ജാസ്മിന്- ഗബ്രി കോബോ ആയിട്ടാണ് നോമിനേഷനില്‍ വന്നത്.ഇതില്‍ എല്ലാ നോമിനേഷനിലും ഗബ്രിയുടെ ഇരട്ടിയിലധികം വോട്ടുകള്‍ ജാസ്മിനു നേടാന്‍ കഴിഞ്ഞു അതു കൊണ്ട് തന്നെ ഈ കോബോയില്‍ ഏറ്റവും നെഗറ്റീവ് വന്നത് ഗബ്രിക്കാണെന്ന് മനസിലാക്കാം. നല്ല ഗെയിമറായ ജാസ്മിനെ ഗബ്രി മനപൂര്‍വ്വം ട്രാപ്പിലാക്കുന്നു എന്ന് സ്ത്രീ പ്രേക്ഷകര്‍ക്ക് അടക്കം തോന്നിയിരിക്കാം ആ പിന്തുണ ജാസ്മിനു അവസാനം വരെ കിട്ടിയിട്ടുണ്ട് അതു കൊണ്ട് തന്നെ 15%+ വോട്ടുകള്‍ സ്ഥിരമായി ജാസ്മിനു കിട്ടി കൊണ്ടിരുന്നു എന്ന് മാത്രമല്ല ഗബ്രി പുറത്തായ ശേഷം ജാസ്മിനു പിന്തുണ 3-4% വര്‍ദ്ധിക്കുകയും ചെയ്തു.
അര്ജ്ജുന് – ശ്രീതു കോബോ
ഈ സീസണില്‍ സക്സസ് ഫുള്‍ കോബോ ആയി ഈ കോബോയേ കണക്കാക്കാം ഇവര്‍ രണ്ട് പേരെയും ഇഷ്ടപ്പെടുന്ന ആളുകള്‍ സാഹചര്യമനുസരിച്ച് വോട്ടുകള്‍ മാറ്റി മാറ്റി നല്കി അവസാനം വരെ രണ്ടു പേരെയും സെയിഫ് ആക്കി നിലനിര്‍ത്തിയിട്ടുണ്ട്. വോട്ടിങ് പാറ്റേണില്‍ അത് വ്യക്തമായി കാണാവുന്നതാണ്.
13 ആഴ്ചയില്‍ അര്ജ്ജുന് ആറും ശ്രീതു 8 ഉം തവണയാണ് നോമിനേഷനില്‍ വന്നത് രണ്ടു പേരും ഒറ്റക്ക് ഒറ്റക്ക് വന്നപ്പോള്‍ 25% ന് മുകളില്‍ വോട്ടുകള്‍ ഇവര്‍ക്ക് കിട്ടിയിരുന്നു എന്നാല്‍ ഇവര്‍ കോബോ ആയി വന്ന 3 നോമിനേഷനില്‍ ശ്രീതുവിന്റെ വോട്ട് 8% ത്തിലേക്ക് കുറഞ്ഞു. ഇതില്‍ നിന്നും അര്‍ജ്ജുന്റെ വോട്ടുകള്‍ ശ്രീതുവിനു നല്കി കോബോ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാണ്.
നോറ: ഭാഗ്യം കൊണ്ടോ മറ്റ് പിന്തുണ കൊണ്ടോ അവസാനം വരെ നിന്നു പോയ മത്സരാര്‍ത്ഥിയാണ് നോറ. ആകെ വന്ന പത്ത് നോമിനേഷനുകളില്‍ അഞ്ച് എണ്ണത്തിലും 5% ത്തില്‍ താഴെ മാത്രം വോട്ടുകളാണ് നോറയ്ക്ക് ലഭിച്ചത് 10 % നു മേല്‍ വോട്ട് കിട്ടിയത് ആകെ രണ്ട് തവണ മാത്രം എന്നിട്ടും നോറ പതിമൂന്നാം ആഴ്ച വരെ പിടിച്ചു നിന്നു എന്നത് ഭാഗ്യം തന്നെയാണ്.
4. ഋഷി – അന്‍സിബ കോബോ
മികച്ച തുടക്കം കിട്ടിയിട്ടും അനാവശ്യമായി ഒരു കോബോയിലോട്ട് പോയി ആ കോബോ കാരണം വോട്ടിങ് ഗണ്യമായി കുറഞ്ഞ് അവസാനം അതില്‍ നിന്നും സര്‍വൈവ് ചെയ്ത വ്യക്തിയാണ് ഋഷി. കുടുബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം പരിചിതമായ താരമായിരുന്നിട്ടും അന്‍സിബയുമായുള്ള കോബോ കാരണം അന്‍സിബ നിയന്ത്രിക്കുന്ന പെപ്പറ്റ് ആയെന്ന് പ്രേക്ഷകര്‍ കരുതുകയും ആദ്യ ആഴ്ചയിലെ 37% 27% വോട്ടുകള്‍ ഒറ്റയടിക്ക് 6% വരെ കുരയുകയും ചെയ്തു ഋഷിക്ക്.