മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികളിൽ താരം സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക കൂടിയാണ് താരം. ധാരാളം ആരാധകരെ ആണ് താരം മലയാളികൾക്കിടയിൽ സ്വന്തമാക്കിയത്.
താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ പങ്കുവെക്കാറുണ്ട് താരം. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത് എന്ന് മാത്രമല്ല ഇതിനെല്ലാം ഓൺലൈൻ മാധ്യമങ്ങൾ വലിയ രീതിയിലുള്ള പ്രാധാന്യമാണ് നൽകുന്നത്.
താരം ഒരു മുസ്ലിം ആണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. നടിയുടെ മുഴുവൻ പേര് ഡയാന ഹമീദ് എന്നാണല്ലോ. എന്നാൽ ഡയാന എന്നത് പൊതുവേ ക്രിസ്ത്യാനികൾ ഇടുന്ന പേരാണ്. എന്തുകൊണ്ടാണ് മുസ്ലിം ആയ ഇവർക്ക് ഡയാന എന്ന പേര് വന്നത് എന്നറിയുമോ? അതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്.
ശരിക്കും ഇവരുടെ പേര് ഡയാന ഷീബ എന്നാണ്. ഷീബ എന്നത് ഇവരുടെ അമ്മയുടെ പേരാണ്. എന്നാൽ പിന്നീട് സ്റ്റേജ് ആയിട്ട് ഇവർ ഡയാന ഹമീദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഇനി ഡയാന എന്ന പേരിലേക്ക് വരികയാണെങ്കിൽ ഇവരുടെ യഥാർത്ഥ പേര് ഡയാന എന്നല്ല. ഇംഗ്ലീഷിൽ എഴുതിയിട്ട് വായിക്കുമ്പോൾ ഡയാന എന്നാണ് നമ്മൾ പെട്ടെന്ന് വായിക്കുന്നത് എങ്കിലും ദയ്യാന എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഒരു പേർഷ്യൻ പേരാണ് ഇത്. സ്വർണ്ണം എന്നാണ് ഈ വാക്കിൻറെ അർത്ഥം. ഇത്രയും കാലം ഇവരെ ഡയാന എന്ന് വിളിച്ചു ശീലിച്ചു പോയി എന്നും ഇനി പെട്ടെന്ന് എങ്ങനെയാണ് ദയാന എന്ന് വിളിക്കുക എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.