മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും ഈ സിനിമയ്ക്ക് പിടിച്ചിരുത്താൻ സാധിക്കുന്നുണ്ട് എന്നതാണ് ഈ സിനിമയെ ക്ലാസിക് ആക്കി നിലനിർത്തുന്നത്. ഫാസിലാണ് ഈ സിനിമ സംവിധാനം ചെയ്തത് മലയാള സിനിമയിലെ പ്രഗൽഭരായ നിരവധി സംവിധായകർ ഈ സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർമാർ ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രിയദർശനം സിബി മലയിലും ലാലും സിദ്ധിക്കും എല്ലാം ഈ സിനിമയുടെ ഭാഗമായിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവർ ഈ സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർമാർ ആയി പ്രവർത്തിക്കുന്ന സമയത്ത് അവർ മലയാളത്തിലെ എസ്റ്റാബ്ലിഷ്ഡ് ഡയറക്ടർമാർ ആയിരുന്നു എന്നതാണ്.
അടുത്തിടെ കേരളീയം പരിപാടിയിൽ മണിച്ചിത്രത്താഴ് സിനിമ വീണ്ടും പ്രദർശിപ്പിച്ചിരുന്നു. വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണ ആയിരുന്നു ലഭിച്ചത്. ഇതിനുശേഷമായിരുന്നു സിനിമ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുവാൻ വീണ്ടും പദ്ധതി ഇട്ടത്. ഇപ്പോൾ അത് യാഥാർത്ഥ്യമാക്കാൻ പോവുകയാണ്. 1993 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രം 31 വർഷങ്ങൾക്ക് ശേഷം വീണ്ടും വരികയാണ്.
സിനിമയുടെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഈ വർഷം ജൂലൈ 12ാം തീയതിയോ ഓഗസ്റ്റ് പതിനേഴാം തീയതിയോ തിയേറ്ററുകളിൽ എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയുടെ റീമാസ്റ്ററിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ആയിരിക്കും റിലീസ്. ജൂൺ 17 ആണ് മുന്നിൽ കാണുന്ന തീയതി. ഒരു പുതിയ ട്രെയിലർ അടക്കം ആയിരിക്കും സിനിമയുടെ റീ റിലീസ് ഉണ്ടാവുക.
അതേസമയം എം ജി രാധാകൃഷ്ണൻ ആണ് സിനിമയുടെ സംഗീതം നൽകിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. മലയാളത്തിന് പുറത്തും ഇനി ഈ സിനിമയ്ക്ക് എന്തെങ്കിലും നേട്ടം കൈവരിക്കാൻ സാധിക്കുമോ എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ നോക്കുന്നത്.