
മലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. മലയാള ചലച്ചിത്ര നടിയും മോഡലുമാണ്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം.
മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെൽവൻ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ഐശ്വര്യ റായ്, വിക്രം, തൃഷ, കാര്‍ത്തി, ജയം രവി തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. അതേസമയം, ചിത്രത്തില്‍ വാനതി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആദ്യം തന്റെ ലുക്ക് ടെസ്റ്റ് നടത്തിയതെന്നും, പിന്നീട് പൂങ്കുഴലി എന്ന കഥാപാത്രമായി തന്നെ തീരുമിക്കുകയായിരുന്നെന്നും നടി പറയുന്നു.
പൂങ്കുഴലിയുടെ ലുക് ടെസ്റ്റ് കഴിഞ്ഞ ദിവസം സര്‍ പറഞ്ഞു. ‘പൂങ്കുഴലി സെക്സിയാണ്. അവര്‍ക്ക് അവരുടെ സൗന്ദര്യത്തില്‍ വിശ്വാസമുള്ള സ്ത്രീയാണ്. ആ രീതിയിലേ അവരെ ചിത്രീകരിക്കാന്‍ പറ്റുകയുള്ളൂ. ഐശ്വര്യ കംഫര്‍ട്ടബിള്‍ ആണോ? ഞാന്‍ തന്നെയായിരിക്കും ഷൂട്ട് ചെയ്യുക.’ എനിക്കതൊരു വിഷയമേ ആയിരുന്നില്ല. ഞാന്‍ അപ്പോഴേക്കും പൂങ്കുഴലി ആയിക്കഴിഞ്ഞിരുന്നു എന്നും ഐശ്വര്യ കൂട്ടി ചേർക്കുന്നു. പൂങ്കുഴലിയാകാനായി തുഴച്ചിലും നീന്തലും പഠിച്ചെന്നും താരം പറഞ്ഞു.
അടുത്തമാസം ആദ്യത്തോടെ ആണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഗംഭീര സ്വീകരണം ആണ് കേരളത്തിൽ ഉൾപ്പെടെ ചിത്രത്തിന് ആരാധകർ ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിൽ ആയിട്ടാണ് ചിത്രം ഇറങ്ങുന്നത്. അതിൽ ആദ്യത്തെ ഭാഗമായിരിക്കും ഇപ്പോൾ പുറത്തിറങ്ങുന്നത്.