മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിലെത്തിയത് എങ്കിലും ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതേസമയം മലയാള സിനിമയിൽ ഒരു സംവിധായകൻ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
എന്നാൽ ഇദ്ദേഹത്തിന്റെ സിനിമകളേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഇദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ആണ്. വളരെ രസമാണ് ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുവാൻ എന്നാണ് മലയാളികൾ എല്ലാവരും പറയുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. വിഷുദിനത്തിൽ ഇദ്ദേഹം മയിൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ ഒരു സിനിമ കാണുന്നതിനിടയിൽ തന്റെ മകൾ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഞാൻ ശ്രീനിവാസൻ പറയുന്നത്.
മൂന്നര വയസ്സ് മാത്രമാണ് മകളുടെ പ്രായം. ചെറിയ പ്രായത്തിൽ പലരും കുട്ടികളെ ഹൊറർ, ത്രില്ലർ സിനിമകൾ ഒന്നും കാണിച്ചു കൊടുക്കാറില്ല എന്ന് കേട്ടിട്ടുണ്ട് എന്നും എന്നാൽ താൻ ചെറുപ്പം മുതൽ തന്നെ മകൾക്ക് ഇതെല്ലാം കാണിച്ചു കൊടുക്കാറുണ്ട് എന്നാണ് ധ്യാൻ പറയുന്നത്. സിനിമയും റിയാലിറ്റിയും തമ്മിലുള്ള വ്യത്യാസം അവളെ ഇപ്പോഴേ പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട് എന്നും ഭാവിയിൽ ഇതൊന്നും കണ്ടു ഞെട്ടേണ്ട കാര്യമില്ലല്ലോ എന്നു കരുതിയാണ് ഇപ്പോഴേ കാണിച്ചുകൊടുക്കുന്നത് എന്നാണ് ധ്യാൻ പറയുന്നത്. ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇവർ. ഒരു മർഡർ മിസ്റ്ററി ആയിരുന്നു സിനിമ.
സിനിമയിൽ ഒരു കൊലപാതകം നടക്കുന്നുണ്ട്. അങ്ങനെ നടന്നു കഴിഞ്ഞാൽ പോലീസ് വരും എന്നും പ്രതിയെ പിടിക്കും എന്നും പിന്നീട് കോടതി ശിക്ഷിക്കും എന്നും ഒക്കെയുള്ള കാര്യം അവൾക്ക് അറിയാം എന്നും ഇതൊക്കെ മുൻപ് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നുമാണ് ധ്യാൻ പറയുന്നത്. ഒരിക്കൽ ഫിംഗർ പ്രിൻറ് ഉപയോഗിച്ച് പ്രതിയെ പിടിക്കുന്ന കാര്യവും ധ്യാൻ പറഞ്ഞു കൊടുത്തിരുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് കുട്ടി പറയുന്നത്. കൊലപാതകം നടത്തുന്നതിനു മുൻപ് ഗ്ലൗസ് ധരിച്ചിരുന്നു എങ്കിൽ ഫിംഗർ പ്രിൻ്റ് കിട്ടില്ല എന്നാണ് മകൾ പറയുന്നത്. ഇതൊക്കെ മുൻപ് ഏതോ സിനിമ കണ്ട് അവൾ മനസ്സിലാക്കിയതാണ് എന്നാണ് ധ്യാൻ പറയുന്നത്. അതേ സമയം പിന്നീട് ആ സിനിമ ഓഫ് ആക്കി എന്നും ധ്യാൻ പറയുന്നു.