ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് പരിയേരും പെരുമാൾ. മാരി സെൽവരാജ് ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2018 വർഷത്തിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ഇത് എങ്കിലും എവിടെയും പ്രേക്ഷകനു മേൽ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. വളരെ പരോക്ഷമായിട്ടാണ് ഈ സിനിമ രാഷ്ട്രീയം സംസാരിക്കുന്നത്.
ഇപ്പോൾ ഈ സിനിമയുടെ ഹിന്ദി റീമെക്ക് വരാൻ പോവുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കരൻ ജോഹർ ആണ് സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിദ്ധാന്ത് ചതുർവേദി ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം തൃപ്തി ദിമ്രി ആണ് സിനിമയിലെ നായിക വേഷം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇപ്പോൾ ട്വിറ്ററിൽ വലിയ രീതിയിലുള്ള ക്യാമ്പയിൻ ആണ് നടന്നുകൊണ്ടിരിക്കുന്നത്. കരൺ ജോഹരിനോട് ദയവുചെയ്ത് ഇതിൽ നിന്നും പിന്മാറണം എന്നാണ് സിനിമ പ്രേമികൾ എല്ലാവരും ഒരേ ഭാഷയിൽ അഭ്യർത്ഥിക്കുന്നത്. ഈ സിനിമ ഒരു മാസ്റ്റർ പീസ് ആണ് എന്നും ഹിന്ദി സംവിധായകർക്ക് ഒരുകാലത്തും ഈ സിനിമയുടെ പൊളിറ്റിക്സ് മനസ്സിലാക്കാൻ സാധിക്കുകയില്ല എന്നുമാണ് പ്രേക്ഷകർ പറയുന്നത്.
ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ഇത്. എന്നാൽ ഹിന്ദിയിലേക്ക് ഇത് റീമേക്ക് ചെയ്യുകയാണെങ്കിൽ ഒരു പണക്കാരിയായ പെൺകുട്ടിയും പാവപ്പെട്ടവനായ യുവാവും തമ്മിലുള്ള ഒരു സാധാരണ കോളേജ് റൊമാൻസ് മാത്രമായി ഈ സിനിമ ഒതുക്കി കളയും എന്നാണ് ഇപ്പോൾ ഒറിജിനൽ സിനിമയുടെ ആരാധകർ പറയുന്നത്. മികച്ച സൗത്ത് ഇന്ത്യൻ സിനിമകൾ എല്ലാം തന്നെ ഹിന്ദിക്കാർ അവരുടെ ഭാഷയിലേക്ക് റീമെക്ക് ചെയ്തു നശിപ്പിക്കുകയാണ്. ഇതിന് പലപ്പോഴും ചുക്കാൻ പിടിക്കുന്നത് കരൺ ജോഹർ ആണ് എന്ന പ്രത്യേകതയും ഉണ്ട്.