മലയാളസിനിമയുടെ അഭിമാനമായി മാറിയ ചിത്രമാണ് ദൃശ്യം. 2013 വർഷത്തിൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ജിത്തുജോസഫ് സംവിധാനം ചെയ്ത ഈ സിനിമയിൽ മോഹൻലാൽ ആയിരുന്നു ജോർജുകുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മീന ആയിരുന്നു സിനിമയിൽ നായികയായി എത്തിയത്. ആശ ശരത് ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമ്മിച്ചത്.
ചിത്രം ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇതുകൂടാതെ സിംഹള ഭാഷയിലേക്കും ചൈനീസ് ഭാഷയിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയാണ് ദൃശ്യം എന്ന പ്രത്യേകതയുമുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഈ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ദൃശ്യം 2 എന്നായിരുന്നു ഈ സിനിമയുടെ പേര്. ആമസോൺ വഴിയായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. വളരെ വലിയ ഒരു വിജയമായിരുന്നു ചിത്രം.
ഈ സിനിമയും ഇപ്പോൾ മറ്റുഭാഷകളിൽ ഒരുങ്ങുകയാണ്. ആദ്യമെത്തിയത് തെലുങ്ക് പതിപ്പ് ആയിരുന്നു. ജിത്തുജോസഫ് തന്നെയായിരുന്നു ഈ സിനിമയും സംവിധാനം ചെയ്തത്. ആദ്യഭാഗത്തിലെ പോലെ തന്നെ വെങ്കിടേഷ് തന്നെ ആയിരുന്നു രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ദൃശ്യ 2 എന്ന പേരിൽ കന്നഡ പതിപ്പും പുറത്തിറങ്ങി. രവിചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നവ്യ നായർ ആയിരുന്നു നായികയായെത്തിയത്. സിനിമയുടെ ഹിന്ദി റീമേക്ക് ഇപ്പോൾ അവസാന ഷെഡ്യൂളിലേക്ക് കടക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഗോവയിൽ വച്ചായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പിന്നീട് മുംബൈയിൽ അഞ്ചുദിവസത്തെ ഷൂട്ടിംഗ് നടന്നു. ഇപ്പോൾ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ ആയിരിക്കും നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ആദ്യഭാഗത്തിലെ സംഭവങ്ങൾ കഴിഞ്ഞു ഏഴ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗത്തിലേ കഥ നടക്കുന്നത്. മലയാളത്തിൽ ഇത് ആറുവർഷം മാത്രമായിരുന്നു. മലയാളം പതിപ്പിനേക്കാൾ ഒരു വർഷം കൂടുതലാണല്ലോ ഹിന്ദി പതിപ്പിൽ എന്നാണ് ഇപ്പോൾ ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്.