മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബിഭാഷ ബസു. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും നടിയുടെ വാർത്തകൾ എല്ലാം തന്നെ മലയാളികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇതിന് കാരണം വ്യക്തിജീവിതത്തിൽ വലിയ രീതിയിലുള്ള ഗോസിപ്പുകളിലൂടെ കടന്നുപോയിട്ടുള്ള നടിമാരിൽ ഒരാൾ ആണ് ബിഭാഷാ ബസ്സു. ഏതു ഭാഷയിലുള്ള നടിമാർ ആണെങ്കിലും അവർക്കെതിരെയുള്ള ഗോസിപ്പ് വാർത്തകൾ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുക. അതുകൊണ്ടുതന്നെ ബിപാഷ ബസു എന്ന നടിയെ മലയാളികൾക്ക് സുപരിചിതമാണ്.
ഇപ്പോൾ കടന്നുപോയ ജീവിത സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. “ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ഏറ്റവും ആദ്യത്തെ പ്ലാൻ. കുട്ടി ഉണ്ടാകണമെന്ന കാരണം കൊണ്ട് വളരെ കുറച്ചുനേരം മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്. പക്ഷേ പിന്നീട് ഒരുപാട് ജോലികൾ ചെയ്യുവാൻ തുടങ്ങി. 2022 വർഷത്തിൽ ലോക്ക് ഡൗൺ വന്നതോടെ എങ്ങോട്ടേക്കാണ് നമ്മുടെ ലോകം പോകുന്നത് എന്ന് മനസ്സിലാകാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ ആയിരുന്നു കുട്ടി വേണമെന്ന സ്വപ്നം ഉപേക്ഷിച്ചു കളഞ്ഞത്. ഒരു വർഷം അതിനുവേണ്ടി ശ്രമിച്ചില്ല. എന്നാൽ തൊട്ടടുത്ത വർഷം വീണ്ടും ശ്രമം ആരംഭിച്ചു. ഇത്തവണ ദൈവം കനിവ് കാണിച്ചിരിക്കുകയാണ്” – നടി പറയുന്നു.
“ഗർഭിണിയാണ് എന്ന വാർത്ത അറിഞ്ഞപ്പോൾ വളരെ വൈകാരികമായിട്ടായിരുന്നു ഞാൻ പ്രതികരിച്ചത്. ഞാനും കരണും ആദ്യം എൻറെ അമ്മയുടെ അടുത്തേക്ക് ആയിരുന്നു ആദ്യം ഓടി ചെന്നത്. കാരണം ഞാൻ ഗർഭിണിയാണ് എന്ന വാർത്ത ആദ്യം അമ്മ ആയിരുന്നു അറിയേണ്ടിയിരുന്നത്. എല്ലാവരും വളരെ ഇമോഷണൽ ആയിട്ടാണ് പെരുമാറിയത്. എനിക്കും കരണിനും ഒരു കുട്ടി വേണം എന്നത് അമ്മയുടെ ഒരു സ്വപ്നമായിരുന്നു. എനിക്ക് ഈ കാര്യത്തിൽ എന്നും വിശ്വാസം ഉണ്ടായിരുന്നു. ഒടുവിൽ അത് സംഭവിച്ചതോടെ ഞാൻ ഒരുപാട് അനുഗ്രഹീതയായതു പോലെ അനുഭവപ്പെട്ടു” – താരം കൂട്ടിച്ചേർക്കുന്നു.
അതേസമയം നിരവധി മലയാളികളാണ് ഇപ്പോൾ നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെയുള്ള വിശേഷ വാർത്തകൾ നമ്മൾ ആദ്യം പറയേണ്ടത് നമ്മളുടെ മാതാപിതാക്കളോട് തന്നെയാണ് എന്നാണ് മലയാളികൾ പറയുന്നത്. കാരണം മാതാപിതാക്കൾ നമുക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഇന്ന് നമ്മുടെ ഭാവിയും ഭൂതവും എല്ലാം തന്നെ എന്നാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ടുതന്നെ നമ്മളുടെ ജീവിതത്തിലെ സന്തോഷ വാർത്തകൾ മാത്രമല്ല നമ്മുടെ ജീവിതം മുഴുവൻ നമ്മൾ സമർപ്പിക്കേണ്ടത് നമ്മളുടെ മാതാപിതാക്കളുടെ കാൽചുവട്ടിൽ ആണ് എന്നാണ് മലയാളികൾ പറയുന്നത്.