മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. ഒരു സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റർ കോമഡി ചിത്രങ്ങൾ ഇദ്ദേഹവും ലാലും ചേർന്ന് ആയിരുന്നു നിർമ്മിച്ചത്. ഈ സിനിമകൾ എല്ലാം തന്നെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ക്ലാസിക് സിനിമകൾ ആയി ഇന്നും തുടരുന്നു.
അതേസമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാധവൻ. ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാളാണ് മാധവൻ. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമേ നിരവധി ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ഇപ്പോൾ ഒരു നടൻ എന്നതിലുപരി ഒരു സംവിധായകൻ കൂടിയാണ് ഇദ്ദേഹം. റോക്കറ്റ്രി – ദി നമ്പി എഫക്ട് എന്ന സിനിമയാണ് ഇദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിൻറെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ആയിരുന്ന നമ്പി നാരായണൻ എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു മലയാളി കൂടിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയും ഉണ്ട്. എന്നിട്ടും ഇദ്ദേഹത്തിൻറെ ജീവിതം സിനിമയാക്കുവാൻ ഒരു നോൺ മലയാളി തന്നെ വേണ്ടിവന്നു.
ഇപ്പോൾ ഈ സിനിമ കണ്ട ശേഷം സിദ്ദിഖ് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് സിദ്ദിഖ് ഈ പ്രതികരണം അറിയിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമെങ്കിലും ഇങ്ങനെ ഒരാൾക്ക് പറയുവാൻ തോന്നിയല്ലോ എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. എന്തായാലും ഈ പോസ്റ്റ് ഇതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞു. നിരവധി ആളുകൾ ആണ് പോസ്റ്റിനു താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്. അതേസമയം പോസ്റ്റിന്റെ പൂർണ്ണരൂപം നിങ്ങൾക്കും ഇപ്പോൾ വായിക്കാവുന്നതാണ്: