മലയാളികളെ എല്ലാവരെയും പിടിച്ചു കുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു നിപ്പാ വൈറസ് വ്യാപനം. ഇതിനെതിരായിട്ടുള്ള പോരാട്ടത്തിൽ ജീവൻ സമർപ്പിച്ച വ്യക്തിയാണ് സിസ്റ്റർ ലിനി. അവരുടെ ഓർമ്മകൾക്ക് ഇന്ന് 5 വർഷങ്ങൾ തികയുകയാണ്. 2018 മെയ് 21ആം തീയതി ആയിരുന്നു സിസ്റ്റർ ലിനി നമ്മളെ വിട്ടു പിരിയുന്നത്. ഇപ്പോൾ ഇവരുടെ ഓർമ്മ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് എഴുതിക്കൊണ്ട് എത്തുകയാണ് അവരുടെ ഭർത്താവ് സജീഷും പ്രതിഭയും.
കഴിഞ്ഞവർഷം ആയിരുന്നു സതീഷ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. പ്രതിഭ എന്നാണ് ഇവരുടെ പേര്. സജീഷ് എഴുതിയ കുറിപ്പ് ഇങ്ങനെ – “ലിനി, നീ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് അഞ്ച് വർഷങ്ങൾ തികയുകയാണ്. ഞങ്ങൾ ഇന്ന് തനിച്ചല്ല. ഒരു നല്ല പാതിയുടെ സ്നേഹവും കരുതലും എനിക്കും നമ്മുടെ മക്കൾക്കും ലഭിക്കുന്നുണ്ട്. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അതെല്ലാം അനുഭവിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് കാവലായി നീ ഉള്ളതുകൊണ്ട് മാത്രമാണ്” – മിനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സജീഷ് ഫേസ്ബുക്കിൽ ഇങ്ങനെ എഴുതിയത്.
അതേസമയം സജീഷിന്റെ ഇപ്പോഴത്തെ ഭാര്യ പ്രതിഭയും ഒരു കുറിപ്പ് എഴുതി – “ലിനി, നിൻറെ ഓർമ്മകൾക്കും നിൻറെ ഉള്ളിലെ അമ്മ മനസ്സിനും ഒരിക്കലും മരണമില്ല. അതുകൊണ്ടുതന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല. അവർക്ക് സ്നേഹവും കരുതലും കൊടുക്കാൻ ഒരു അമ്മയായി ഞാൻ കൂടെയുണ്ട്. നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുന്നത് അവർ നിന്നെ എന്നിൽ കാണുന്നതുകൊണ്ടാണ്. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയും വർഷങ്ങളുടെയും കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കുവാൻ. കാരണം നീ ഞങ്ങളിൽ ഒരാളായി തന്നെ ഇന്നും കൂടെയുണ്ട്” – ഇതായിരുന്നു പ്രതിഭ എഴുതിയത്.
കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു ലിനി. നിപ്പ വൈറസ് ബാധിച്ച് ആശുപത്രിയിൽ എത്തിയ രോഗിയിൽ നിന്നുമായിരുന്നു ഇവർക്ക് വൈറസ് പകർന്നത്. 2018 മെയ് 21 തീയതി ആയിരുന്നു ഇവർ നമ്മളെ വിട്ടു പിരിഞ്ഞത്. കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ ആശുപത്രിയിൽ ആയിരുന്നു ഇവരുടെ മരണം. രണ്ടു ചെറിയ കുട്ടികളെ തനിച്ചാക്കിയായിരുന്നു ഇവർ നമ്മളെ വിട്ടു പോയത്. അതുകൊണ്ടുതന്നെ ഇവരെ ഓർക്കുമ്പോൾ മലയാളികൾക്ക് ഇന്നും ഒരു നൊമ്പരമായി തീരുന്നത് അതുകൊണ്ടുതന്നെയാണ്.