കന്നഡ സിനിമയുടെ അഭിമാന ചിത്രമായി ഇന്ന് കണക്കാക്കപ്പെടുന്ന സിനിമയാണ് കെജിഎഫ് സിനിമയും അതിൻ്റെ രണ്ടാംഭാഗവും. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ രണ്ടാംഭാഗം റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് സിനിമയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോൾ ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാൾ ആയിട്ടുള്ള കങ്കണ റണാവത് ആണ് സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇൻസ്റ്റാഗ്രാം വഴി ആയിരുന്നു നടിയുടെ പ്രതികരണം.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബോളിവുഡിലെ വിഖ്യാത സംവിധായകരിൽ ഒരാൾ ആയിട്ടുള്ള രാംഗോപാൽ വർമ്മ സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. “സിനിമയിലെ പ്രധാന താരങ്ങൾക്ക് വേണ്ടി കോടികൾ ചിലവഴിക്കുന്നതിനു പകരം മേക്കിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കെജിഎഫ് പോലെയുള്ള അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നതിന് ഉദാഹരണമാണ് ഈ സിനിമയുടെ വിജയം” – ഇതായിരുന്നു രാംഗോപാൽ നടത്തിയ പ്രതികരണം. ട്വിറ്റർ വഴി ആയിരുന്നു രാംഗോപാൽ വർമ്മ ഈ പ്രതികരണം നടത്തിയത്.
“1970കൾ മുതൽ അമിതാബ് ബച്ചൻ ബാക്കിവെച്ച ശൂന്യത ഇപ്പൊൾ യാഷ് നികത്തുകയാണ്. ഒരു ഗംഭീര സിനിമയാണ് കെജിഎഫ് ചാപ്റ്റർ 2. ഡോൺ, ദീവാർ, അഗ്നിപഥ്, ശക്തി എന്നീ സിനിമകളിലാണ് അമിതാബ് ബച്ചൻ ക്ഷുഭിതയൗവ്വനം എന്ന പേര് സ്വന്തമാക്കിയത്” – ഇതായിരുന്നു കങ്കണ റണാവത്ത് നടത്തിയ പരാമർശം.
അമിതാബ് ബച്ചൻ ആയിരുന്നു ഇന്ത്യൻ സിനിമയിൽ ആംഗ്രി യങ് മാൻ എന്ന് ട്രെൻഡിന് തുടക്കം കുറിച്ചത്. പിന്നീട് ഇതിനെ അനുകരിച്ചുകൊണ്ട് ഒരുപാട് സിനിമകൾ ബോളിവുഡിലും മറ്റു ഭാഷകളിലും റിലീസ് ചെയ്തു. മലയാളത്തിൽ അടക്കം നിരവധി സിനിമകൾ ഈ കാറ്റഗറിയിൽ വന്നിരുന്നു. എങ്കിലും തമിഴിലും തെലുങ്കിലും ആണ് കൂടുതൽ സിനിമകൾ ഈ കാറ്റഗറിയിൽ വന്നത്. രജനീകാന്ത്, ചിരഞ്ജീവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി സിനിമകൾ ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നത് ആയിരുന്നു.