ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ആദ്യം വീടിനുള്ളിൽ കയറിയ മത്സരാർത്ഥി ആയിരുന്നു അൻസിബ. ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു ഇവർ വന്നത് എങ്കിലും പിന്നീടുള്ള ആഴ്ചകളിൽ ഇവർ വളരെ ഇനാക്റ്റീവ് ആയിരുന്നു. എപ്പോഴും കട്ടിലിൽ ഇരുന്നുകൊണ്ട് സംസാരിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അകത്തമ്മ, കട്ടിലമ്മ തുടങ്ങിയ പേരുകൾ ഉണ്ട് ഇവർക്ക് സോഷ്യൽ മീഡിയയിൽ. എന്നാൽ പലപ്പോഴും കളിയുടെ ഗതി തന്നെ മാറ്റുന്ന പല കാരണങ്ങൾക്കും പിന്നിൽ അൻസിബ ആണ് എന്നതുകൊണ്ട് തന്നെ ഇത് ഇവരുടെ ഗെയിം പ്ലാൻ ആണ് എന്നാണ് മറ്റു ചിലർ പറയുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ഒരു ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് ആണ് വൈറലായി മാറിയിരിക്കുന്നത്. എന്നുമുതൽ ആണോ അൻസിബ അപ്സരയെ ടാർഗറ്റ് ചെയ്തു തുടങ്ങിയത്, അന്നുമുതൽ അസ്സരിയുടെ ഡ്രാഫ് കുത്തനെ താഴ്ന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. വേറെ ലെവൽ മൈൻഡ് ഗെയിമർ ആണ് അൻസിബ എന്നും കുറിപ്പിൽ പറയുന്നു.
“വേറെ ലെവൽ ഗെയിം ആണ് അൻസിബ കളിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മുന്നോട്ടു കൊണ്ടുപോകുവാൻ ഒച്ചയും ബഹളവും ഒന്നും വേണ്ട എന്ന് ഇവർ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എന്നുമുതൽ ആണോ ഇവർ ടാർഗറ്റ് ചെയ്തു തുടങ്ങിയത്, അന്നുമുതൽ അക്ഷരയുടെ ഗ്രാഫ് താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. രതീഷ് മുതൽ അപ്സര വരെ ഈ 5 ആഴ്ചയ്ക്കുള്ളിൽ കണ്ടത് അൻസിബ എന്ന മൈൻഡ് ഗെയിമറുടെ രാജ തന്ത്രം തന്നെയാണ്. കഴിഞ്ഞ പ്രസ് മീറ്റ് മത്സരത്തിൽ ജാസ്മിൻ വലിയ ഒച്ച എടുത്തു സംസാരിച്ചിരുന്നു. എന്നാൽ ‘ചിന്നുക്കുട്ടി അവിടെ ഇരിക്ക്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് വായ അടപ്പിക്കുകയായിരുന്നു അവർ” – കുറിപ്പിൽ പറയുന്നു.
“പ്രേക്ഷകർ ചിന്തിക്കുന്നത് അതേപടി അകത്ത് പറയുന്ന മറ്റൊരു ഗെയിമർ ഈ സീസണിൽ ഇല്ല. എനിക്ക് വേണ്ടത് പാഷാണമാണ് എന്ന് തരത്തിൽ ജാൻമണിയെ തന്റെ വരുതിയിൽ നിർത്തുന്ന ഒരു പ്രത്യേക രീതി ഉണ്ട് ഇവർക്ക്. അനാവശ്യമായ ഷോ ഒന്നുമില്ലാതെ പറയുന്ന കാര്യങ്ങളിൽ മാത്രം വ്യക്തത വരുത്തി കാര്യം കാണാൻ മറ്റുള്ള ആളുകളെ പോലെ ഒരാളെ തന്നെ താങ്ങി നടക്കാതെ സ്വന്തം നിലപാട് പ്രേക്ഷകരുടെ മുന്നിൽ പറഞ്ഞുകൊണ്ട് അവരുടെ ഇടയിൽ സ്ഥാനം ഉറപ്പിച്ച അതുല്യമായ ഒരു ഗെയിമർ ആണ് ഇവർ. ഈ സീസണിലെ ക്ലാസിക് ഗെയിമർ” – കുറിപ്പിൽ പറയുന്നു.