മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സജിൻ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിനാണ്. ഒരുപക്ഷേ ഈ താരത്തെ കാണുമ്പോൾ ആദ്യം മലയാളികൾക്ക് ഓർമ്മ വരുന്ന പേര് സജിൻ എന്നതിനേക്കാൾ ശിവൻ എന്നായിരിക്കും. അത്രത്തോളം ആരാധകർ ഉണ്ട് ഈ കഥാപാത്രത്തിനും അത് അവതരിപ്പിക്കുന്ന സജിൻ എന്ന നടനും.
ശഫ്ന ആണ് ഇദ്ദേഹത്തിൻറെ ഭാര്യ. ടെലിവിഷൻ മേഖലയിലൂടെ തന്നെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറുന്നത്. അതിനു മുൻപ് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും കുടുംബപ്രേക്ഷകർ ഈ നടിയെ നെഞ്ചോട് ചേർത്ത് ഇവർ സീരിയൽ മേഖലയിൽ സജീവമായിതിനു ശേഷമായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇന്ന് ടെലിവിഷൻ മേഖലയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം ദമ്പതിമാരിൽ രണ്ടുപേർ കൂടിയാണ് ഇവർ.
അതേസമയം താൻ സീരിയൽ മേഖലയിൽ എത്തുന്നതിനുമുൻപ് തന്നെ ശഫ്ന അഭിനയിക്കുന്ന സീരിയലുകൾ കാണുമായിരുന്നു എന്നാണ് സജിൻ പറയുന്നത്. കാണാൻ തോന്നുമ്പോൾ എല്ലാം സീരിയൽ കാണുമായിരുന്നു എന്നും ചില രംഗങ്ങളൊക്കെ കാണുമ്പോൾ അതെല്ലാം വീഡിയോ എടുത്ത് അയക്കാറുണ്ട് ആയിരുന്നു എന്നാണ് താരം പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഈ കാര്യങ്ങളെല്ലാം തന്നെ തുറന്നു പറഞ്ഞത്. അതേസമയം നിങ്ങൾ രണ്ടുപേരിൽ ആരാണ് കൂടുതൽ പൊസസീവ് എന്നായിരുന്നു ഒരു ചോദ്യം. ഇതിന് താരം നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
രണ്ടു പേരിൽ കൂടുതൽ പൊസസീവ് ഷഫ്ന ആണ് എന്നാണ് സജിൻ പറയുന്നത്. സ്നേഹക്കൂടുതൽ കൊണ്ട് മാത്രമാണ് പോസിറ്റീവ് ആവുന്നത് എന്നാണ് സജിൻ പറയുന്നത്. എന്നാൽ ഇന്ന് ആളോട് സംസാരിക്കരുത് എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല എന്നും സജിൻ കൂട്ടിച്ചേർത്തു. ഈ ഉത്തരം കേട്ടതോടെ നേടുകയാണ് മലയാളികൾ എല്ലാവരും ഇപ്പോൾ. എങ്ങനെയാണ് ഭാര്യ മറ്റൊരു വ്യക്തിയോട് സംസാരിക്കുന്നത് ഒരു ഭർത്താവിന് സഹിക്കുവാൻ കഴിയുന്നത് എന്നാണ് ഇപ്പോൾ മലയാളികൾ ഒന്നടങ്കം ചോദിക്കുന്നത്. എങ്ങനെയാണ് ഭർത്താക്കന്മാർക്ക് ഇത്രയും ലിബറൽ ആയി പെരുമാറാൻ സാധിക്കുന്നത് എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും ഇപ്പോൾ ഒരേ സ്വരത്തിൽ ചോദിക്കുന്നത്.