മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരീഷ് പേരാടി. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം കലാ മേഖലയിലെ സജീവ സാന്നിധ്യമാണ്. ഇന്ന് നിരവധി സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് ഇദ്ദേഹം നാടക വേദികളിലും സജീവമായിരുന്നു. അതേസമയം കായംകുളം കൊച്ചുണ്ണി അടക്കമുള്ള ജനപ്രിയ പരമ്പരകളിലും ഒരുകാലത്ത് ഇദ്ദേഹം അഭിനയിച്ചിരുന്നു.
പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ-സീരിയൽ മേഖലയിൽ സജീവമാണ് എങ്കിലും ഇപ്പോൾ മാത്രമാണ് ഇദ്ദേഹത്തിന് കാമ്പുള്ള കഥാപാത്രങ്ങൾ ലഭിച്ച് തുടങ്ങിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിനു പുറമേ നിരവധി തമിഴ് തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചു വരികയാണ്. അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.
സമൂഹ മാധ്യമങ്ങൾ വഴി ഇദ്ദേഹം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലെല്ലാം അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. പ്രത്യക്ഷത്തിൽ പിണറായി വിജയനെ അഭിനന്ദിക്കുന്ന പോസ്റ്റ് ആണ് ഇത് എന്ന് തോന്നുന്നെങ്കിൽ അദ്ദേഹത്തെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് ആണ് എന്നാണ് ഒരു വിധം ആളുകൾ പറയുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവും ആയി ബന്ധപ്പെട്ട വിഷയത്തിലാണ് ഹരീഷ് പേരാടി പോസ്റ്റ് നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവിനു വേണ്ടി ഏകദേശം 30 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പൊതുഭരണവകുപ്പ് ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് റദ്ദ് ചെയ്തു കൊണ്ടുള്ള വാർത്ത ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കേരള സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അപേക്ഷ പരിഗണിച്ച് അതിവേഗം പണം അനുവദിച്ചത്. ഈ വാർത്ത പുറത്തുവന്നതോടെ നിരവധി ആളുകൾ ആയിരുന്നു മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിൻറെ പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് പിന്നീട് വാർത്ത വന്നത്.