മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ടോവിനോ തോമസ് ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ താരം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറി. പിന്നീട് നിരവധി മലയാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പെട്ടെന്ന് തന്നെ താരം തെലുങ്ക് സിനിമയിലേക്ക് ചേക്കേറി. അയ്യപ്പനും കോശിയും എന്ന മലയാളം സിനിമയുടെ തെലുങ്ക് പതിപ്പിൽ താരം ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ അന്ന രേഷ്മ രാജൻ അവതരിപ്പിച്ച കഥാപാത്രത്തെ ആയിരുന്നു താരം തെലുങ്കിൽ അവതരിപ്പിച്ചത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും നിരൂപകപ്രശംസ നേടുകയും ചെയ്തു. പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം തെലുങ്കിലെ മുന്നിലെ നടിമാരിൽ ഒരാളായി മാറി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. സമൂഹം മാധ്യമങ്ങൾ വഴിയാണ് താരം ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരു സാധാരണ ചിത്രമായി ഇതിനെ തള്ളിക്കളയേണ്ട. ഈ ചിത്രങ്ങൾ ആരാണ് എടുത്തിരിക്കുന്നത് എന്ന് അറിയുമോ? സാക്ഷാൽ മോഹൻലാൽ ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. മോഹൻലാൽ ഇപ്പോൾ ചിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ്. ഈ സിനിമയിൽ സംയുക്ത ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഈ ഫോട്ടോ പകുതിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.