റിയാസിനൊപ്പം ചിത്രം പങ്കുവെച്ച് നവീൻ അറക്കൽ, നൽകിയ അടിക്കുറിപ്പ് കണ്ടോ? അല്ലെങ്കിലും കാര്യങ്ങൾ വെട്ടി തുറന്നു പറയുവാൻ നവീൻ ചേട്ടന് മാത്രമേ ധൈര്യമുള്ളൂ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവീൻ അറക്കൽ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം നിരവധി പരമ്പരകളിൽ അവതരിപ്പിച്ചിട്ടുള്ളത്. അധികവും വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നു. എന്നാൽ അതേസമയം തന്നെ വളരെ സരസമായ കഥാപാത്രങ്ങളും നവീൻ അറക്കൽ ഒരുപാട് അവതരിപ്പിച്ചിട്ടുണ്ട്.

ഈ വർഷത്തെ ബിഗ് ബോസിലെ മത്സരാർത്ഥി കൂടിയായിരുന്നു നവീൻ. ആദ്യമൊക്കെ ഒരുപാട് ആരാധകർ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന് മറ്റുള്ള മത്സരാർത്ഥികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അങ്ങനെ ഇദ്ദേഹം പരിപാടിയിൽ നിന്നും പുറത്തു പോവുകയായിരുന്നു. എങ്കിലും വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ഇദ്ദേഹം ധാരാളം ആരാധകരെ ആണ് പരിപാടിയിൽ നിന്നും സമ്പാദിച്ചത്.

ഇന്ന് ആയിരുന്നു ബിഗ് ബോസ് ഗ്രാൻഡ്ഫിനാലെ. ആറു മത്സരാർത്ഥികൾ ആയിരുന്നു അവസാന റൗണ്ട് വരെ എത്തിയത്. എല്ലാവരും പ്രതീക്ഷിച്ചത് റിയാസ് ആയിരിക്കും ഈ വർഷത്തെ വിജയി എന്നാണ്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റിയാസ് അവസാനത്തെ റൗണ്ടിൽ പുറത്തു പോവുകയായിരുന്നു. രണ്ടു മത്സരാർത്ഥികളാണ് അവസാനഘട്ടം വരെ എത്തിയത്. ദിൽഷ പ്രസന്നൻ ആയിരുന്നു ഒരു മത്സരാർത്ഥി. ബ്ലെസ്ലി ആയിരുന്നു മറ്റൊരു മത്സരാർത്ഥി. ഇതിൽനിന്നും ദിൽഷ ആണ് ഈ വർഷത്തെ ബിഗ് ബോസ് വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം ഇപ്പോൾ നവീൻ അറക്കൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. റിയാസ് സലീമിനൊപ്പം നിൽക്കുന്ന ചിത്രമാണ് നവീൻ അറക്കൽ പങ്ക് വെച്ചിരിക്കുന്നത്. ഇതിന് താരം നൽകിയ അടിക്കുറിപ്പ് എന്താണ് എന്ന് അറിയുമോ? “ബിഗ് ബോസിലെ യഥാർത്ഥ വിജയി” എന്നാണ് നവീൻ അറക്കൽ ഈ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. പറയേണ്ട കാര്യങ്ങൾ മുഖത്ത് നോക്കി പറയുവാൻ നവീൻ അറക്കലിന് മാത്രമേ ഇപ്പോൾ ധൈര്യമുള്ളൂ എന്നാണ് പ്രേക്ഷകർ പറയുന്നത്.