സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഉത്സാഹം തന്നെ ആയിരിക്കും. ഇതിന് ഒരു കാരണവുമുണ്ട്. അതെന്താണ് എന്നാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ ആണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടത് ആയിരിക്കും.
ഇപ്പോൾ ഒരു ബോളിവുഡ് നടൻ്റെ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എവിടെ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എന്നറിയുമോ? നമ്മുടെ സ്വന്തം കൊല്ലം ജില്ലയിൽ നിന്നും ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. കൊല്ലത്തെ ചടയമംഗലത്ത് നിന്നുമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. എന്തിനാണ് ഈ ബോളിവുഡ് ഇതിഹാസം കൊല്ലത്ത് എത്തിയത് എന്നറിയുമോ?
കൊല്ലം ചടയമംഗലത്ത് ആണ് ലോകപ്രസിദ്ധമായ ജഡായുപാറ ഉള്ളത്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് ഇത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമീർഖാൻ ആണ് ഇവിടെ എത്തിയത്. എന്തിനാണ് ഇദ്ദേഹം ഇവിടെ എത്തിയത് എന്ന് അറിയുമോ? ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇവിടെ എത്തിയത്. സിനിമയിലെ തന്ത്രപ്രധാനമായ രംഗങ്ങൾ ഇവിടെനിന്നും ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ലാൽ സിംഗ് ചദ്ധ എന്നാണ് ഈ സിനിമയുടെ പേര്. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്ക് ആണ് ഇത്. ശ്രീധർ പിള്ളയ് ആണ് ഈ ചിത്രങ്ങൾ ട്വിറ്റർ വഴി പുറത്തുവിട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. അടുത്തമാസം ആയിരിക്കും സിനിമയുടെ ഔദ്യോഗിക റിലീസ്. മറ്റ് അമീർഖാൻ സിനിമകൾ പോലെ തന്നെ ഈ സിനിമയും ഒരു വലിയ വിജയമായി തീരട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.