മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയസൂര്യ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും ആണു താരം വരുന്നത്. ഇന്ന് മലയാളത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. അഭിനയ പ്രാധാന്യമുള്ള നിരവധി സിനിമകളിൽ അഭിനയിച്ച ശേഷമാണ് താരം ഇത്തരത്തിലൊരു പദവി നേടിയെടുത്തത്. നിരവധി സിനിമകളിൽ ആണ് ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര് ആണ് സരിത ജയസൂര്യ. സിനിമാ മേഖലയിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. കോസ്റ്റ്യൂം വിഭാഗത്തിലാണ് ഇവർ പ്രവർത്തിച്ചത്. ഇവർ സ്വന്തമായി ബോട്ടീക്ക് കൂടി നടത്തുന്നുണ്ട്. നിരവധി താരങ്ങൾ ആണ് ഇവർ ഡിസൈൻ ചെയ്ത ഡ്രസ്സ് ഇട്ടു കൊണ്ട് ഫോട്ടോഷൂട്ട് എല്ലാം നടത്തിയത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡിസൈനർമാരിൽ ഒരാൾ കൂടിയാണ് സരിത ജയസൂര്യ.
അതുപോലെതന്നെ മലയാളത്തിലെ മുൻനിര യുവ നടിമാരിലൊരാളാണ് ഇന്ന് മമിതാ ബൈജു. ഓപ്പറേഷൻ ജാവ സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർഹിറ്റായ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചു. സോനാ എന്ന കഥാപാത്രത്തെയായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. കേന്ദ്രകഥാപാത്രമായ ശരണ്യയെക്കാളും പ്രേക്ഷകർ ഏറ്റെടുത്തത് ഈ സോനയെ ആയിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച യുവ നടിമാരിലൊരാളാണ് ഇന്ന് താരം.
മമിതയും സരിത ജയസൂര്യയും തമ്മിൽ എന്താണ് ബന്ധം? ഇന്ന് പുറത്തുവന്ന കുറച്ച് ചിത്രങ്ങൾ കണ്ടപ്പോൾ മലയാളികൾക്ക് തോന്നിയ സംശയമാണ് ഇത്. എന്നാൽ ഇവർ തമ്മിൽ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. സരിത ഡിസൈൻ ചെയ്ത വേഷത്തിലാണ് മമിത ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഒരു ലെഹങ്ക ടൈപ്പ് ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിൽ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഇത് ഡിസൈൻ ചെയ്ത സരിത ജയസൂര്യ ആണ്. നിരവധി ആളുകളാണ് രണ്ടുപേരെയും അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.