ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ്ബോസ്. മലയാളത്തിലും ധാരാളം ആരാധകർ ആണ് ഈ പരിപാടിക്ക് ഉള്ളത്. എപ്പോഴത്തെയും പോലെ തന്നെ മോഹൻലാലാണ് ഈ സീസണിലും അവതാരകനായി എത്തുന്നത്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഇപ്പോൾ ടെലിവിഷനിൽ തൽസമയം നടന്നുകൊണ്ടിരിക്കുകയാണ്. ആരൊക്കെ ആയിരിക്കും മത്സരാർഥികൾ എന്ന കാര്യം ഇതുവരെ സസ്പെൻസ് ആക്കി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഓരോരുത്തരെയായി മോഹൻലാൽ തന്നെ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഡെയ്സി ഡേവിഡ് എന്ന താരമാണ് ഇപ്പോൾ ഏറ്റവും അവസാനമായി ബിഗ് ബോസ് വീട്ടിൽ പ്രവേശിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഏകദേശം അമ്പതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട് ഇവർക്ക്. ഇൻവൈറ്റ്സ് ബൈ നാരീസ് എന്ന പേരിൽ ഗിഫ്റ്റ് കാർഡുകളും ഗിഫ്റ്റ് ബോക്സുകളും എല്ലാം ഇറക്കുന്ന ഒരു പ്രൊഡക്ഷൻ സർവീസ് കൂടി ഇവർ നടത്തുന്നുണ്ട്. ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് ഇവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് സീസണിൽ ആദ്യമായിട്ടാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ മത്സരത്തിനെത്തുന്നത്.
സ്ത്രീകൾ അധികം എത്തിപ്പെടാത്ത മേഖലകളിൽ ഒന്നായിരുന്നു ഫോട്ടോഗ്രാഫി. ഇന്നത്തെ കാലത്ത് വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു എങ്കിലും വനിതാ ഫോട്ടോഗ്രാഫർമാർ ഇപ്പോഴും എണ്ണത്തിൽ വളരെ കുറവാണ്. അതേസമയം ഈ മേഖലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളിലൊരാളാണ് ഡെയ്സി ഡേവിഡ്. എന്തായാലും ഇവർ മത്സരാർത്ഥി ആയി എത്തിയതോടെ ബിഗ് ബോസ് വീട് കൂടുതൽ എങ്കേജിങ് ആയി മാറിയിരിക്കുകയാണ്.
വിവാഹ ഫോട്ടോഗ്രാഫിയിലും ഫാഷൻ ഫോട്ടോഗ്രാഫിയിലും ആണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരിൽ ഒരാൾ ആണ് ഇവർ. ഈ മേഖലയിൽ ഇവരെപ്പോലെ പേരെടുത്ത അധികം സ്ത്രീകൾ കേരളത്തിലില്ല. എപ്പോഴും വെഡിങ് ഫോട്ടോഗ്രാഫി മേഖലയിൽ തൻറെതായ പരീക്ഷണങ്ങൾ നടത്താറുള്ള താരങ്ങളിലൊരാളാണ് ഇവർ. വിവാഹ ഫോട്ടോഗ്രാഫിയിൽ വനിത ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തെ ഡെയ്സി നയിക്കുന്നുണ്ട്.