മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിനി. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം നടത്തുന്നത്. കുഞ്ചാക്കോ ബോബൻ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് ധാരാളം മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. വളരെ പെട്ടെന്ന് ആയിരുന്നു ഒരു നടി എന്ന നിലയിൽ ശാലിനിയുടെ വളർച്ച. പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളായി മാറി ശാലിനി.
മലയാളത്തിന് പുറമേ അന്യഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന സിനിമയുടെ തമിഴ് റീമേക്കിലൂടെ ആയിരുന്നു താരം തമിഴിൽ അരങ്ങേറ്റം നടത്തിയത്. വിജയ് ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിനുശേഷം അജിത്തിനൊപ്പം താരം ധാരാളം സിനിമകളിൽ അഭിനയിച്ചു. അങ്ങനെയായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത്. പിന്നീട് ഇവർ വിവാഹിതരാവുകയും ചെയ്തു. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്.
എന്നാണ് ശാലിനി സിനിമാ മേഖലയിലേക്ക് തിരിച്ചു വരുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അജിത്തിനെ വിവാഹം ചെയ്തത് മുതൽ സിനിമ കരിയർ ഉപേക്ഷിച്ചു താരം ഇപ്പോൾ വീട്ടിൽ വീട്ടമ്മയായി കഴിയുകയാണ്. ഇനി എന്നെങ്കിലും ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നാണ് ശാലിനിയോട് ഇപ്പോൾ അജിത് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിൽ ഒന്നും വിരമിച്ചിട്ട് വർഷങ്ങളായി എങ്കിലും ഇപ്പോഴും ധാരാളം ആരാധകർ ആണ് താരത്തിനുള്ളത്.
നടിയുടെ ഒപ്പം ഒരു ആരാധകൻ അടുത്തിടെ എടുത്ത ഒരു സെൽഫി ആണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്. നടി ഉപയോഗിക്കുന്ന ഫോൺ ഏതാണ് എന്ന് അറിയുമോ? ഒരു സ്മാർട്ട്ഫോൺ പോലും അല്ലാതാരം ഉപയോഗിക്കുന്നത് എന്നത് ആരാധകരെ മുഴുവൻ അമ്പരപ്പിക്കുകയാണ് ഇപ്പോൾ. നോക്കിയയുടെ ഒരു സാധാരണ ബേസിക് മോഡൽ ഫോൺ ആണ് താരം ഉപയോഗിക്കുന്നത്. നടിയുടെ ഒപ്പം ആരാധകൻ എടുത്ത സെൽഫിയിലാണ് ഈ ഫോണിൻറെ ചിത്രം പതിഞ്ഞിരിക്കുന്നത്. ഇങ്ങനെയാണ് താരം ഏത് ഫോണാണ് ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ ആരാധകർക്ക് ഒരു കൃത്യത ലഭിച്ചത്.