മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമി ടോമി. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം വളരെ സജീവമാണ്. ചില സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ധാരാളം ആരാധകരെയാണ് താരം ടെലിവിഷൻ മേഖലയിലൂടെ മാത്രം സ്വന്തമാക്കിയിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന് എന്ന് മാത്രമല്ല ഇതിലൂടെ തന്നെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്ന് മാത്രമല്ല ഇതിനു താഴെ എല്ലാം വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ എപ്പോഴും നൽകാറുള്ളത്.
അതേസമയം ഇപ്പോൾ ഈസ്റ്ററിന് മുൻപുള്ള പെസഹ വ്യാഴം, ദുഃഖവെള്ളി എന്നിവ ആചരിക്കുകയാണ് താരം. കുടുംബത്തിനൊപ്പം ആണ് താരം ഇതെല്ലാം ആചരിച്ചത്. സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പമാണ് താരം ഇത് ആചരിച്ചത്. ഇതിൻറെ ചിത്രങ്ങൾ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്. ഇതുകൂടാതെ റിമിയുടെ സഹോദരൻറെ കുടുംബവും ഉണ്ടായിരുന്നു. സഹോദരൻറെ ഭാര്യ ആണ് നടി മുക്ത.
നടി മുക്തയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. അതേസമയം ക്രിസ്തു സാധാരണക്കാർക്ക് വേണ്ടി അനുഭവിച്ച യാതനകൾ ഓർക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു ദിനം ക്രിസ്ത്യാനികൾ ആചരിക്കുന്നത്. പക്ഷേ പലരും അത് മറന്നുകൊണ്ട് ഇത് എന്തോ വലിയ ഒരു ആഘോഷം പോലെയാണ് കൊണ്ടാടുന്നത് എന്നും ഒരു സെലിബ്രിറ്റി ആയിട്ട് കൂടി വളരെ എളിമയോടും മാതൃകാപരവും ആയിട്ടാണ് റിമി ടോമിയും കുടുംബവും പെസഹ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചത് എന്നും സാധാരണ ക്രിസ്ത്യാനികളും മറ്റ് വിശ്വാസികളും എല്ലാം തന്നെ അവരവരുടെ മതപരമായ ആചാരങ്ങളിൽ ഇതുപോലെയുള്ള പക്വതയും മാതൃകയും ആണ് കാണിക്കേണ്ടത് എന്നുമാണ് ഇപ്പോൾ ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.