എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ലാറ്റിലേക്ക് പോകാം എന്നായിരുന്നു – തനിക്ക് ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞു മറീന മൈക്കിൽ, മറ്റൊരു പെൺകുട്ടിയെ അയാൾ ഇങ്ങനെ ചെയ്യാതിരിക്കാൻ സ്ക്രീൻഷോട്ട് പരസ്യപ്പെടുത്തുകയും ചെയ്തു താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മെറീന മൈക്കിൾ. ഇപ്പോൾ ഇവർ തുറന്നുപറയുന്ന ഒരു സംഭവം ആണ് വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. ചിത്രീകരണം എന്നു പറഞ്ഞുകൊണ്ട് ഒരാൾ തന്നെ വിളിച്ചു വരുത്തി ചതിക്കാൻ ശ്രമിച്ചു എന്നാണ് താരം പറയുന്നത്.

“ഒരു സ്വർണ്ണ കടയുടെ പരസ്യം ചെയ്യാനുണ്ട് എന്നു പറഞ്ഞുകൊണ്ട് എനിക്ക് ഒരു കോൾ വരികയായിരുന്നു. അവസാനനിമിഷം ആർട്ടിസ്റ്റ് പിന്മാറി എന്നും ആയിരുന്നു അവർ പറഞ്ഞത്. അതുകൊണ്ടുതന്നെ അവർ പറഞ്ഞ പ്രതിഫലം ഒക്കെ ആണെന്ന് പറഞ്ഞു. ഒരു ദിവസത്തെ വർക്ക് ആയതുകൊണ്ട് ഞാൻ സമ്മതിച്ചു. അടുത്ത ദിവസം രാവിലെ മുതൽ ഞാൻ കാത്തു നിൽക്കുകയായിരുന്നു. എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ലാറ്റിലേക്ക് പോകാം എന്നായിരുന്നു” – മറീന മൈക്കിൾ പറയുന്നു.

“കൊച്ചിയിൽ തന്നെയാണ്, ഞാൻ നേരെ വന്നോളാം എന്നു പറഞ്ഞു” – നടി കൂട്ടിച്ചേർത്തു. രാവിലെ 7 മണി മുതൽ കാത്തുനിൽക്കുകയായിരുന്നു നടി. സാധാരണ എവിടെയെങ്കിലും പുറത്തേക്കു പോകുമ്പോൾ ഷൂട്ടിങ് എവിടെയാണ് എന്നൊക്കെ അമ്മയോട് കൃത്യമായി പറഞ്ഞിട്ടാണ് പോകാറുള്ളത്. പക്ഷേ എവിടെയാണ് ഷൂട്ടിംഗ് എന്ന് ചോദിച്ചിട്ട് ഇയാൾ കൃത്യമായി ഒരു ഉത്തരം പറയുന്നില്ല. രണ്ടു മണിക്കൂറിനു ശേഷം ആയിരുന്നു ഒരു സ്ഥലം പറഞ്ഞത്. അവിടെ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ പിന്നെയും അരമണിക്കൂർ താമസിച്ചുകൊണ്ട് അവിടെയുള്ള ഒരു സ്ഥലത്തിൻറെ പേര് പറഞ്ഞു.

 

അവിടെ ഏതു സ്റ്റുഡിയോയിൽ ആണ് എന്ന് ചോദിച്ചപ്പോൾ അരമണിക്കൂർ കാത്തുനിർത്തിച്ചു. രാവിലെ 10 മണി വരെ അങ്ങനെ നിൽക്കേണ്ടി വന്നു. സംഭവം മുന്നോട്ടു പോകില്ല എന്ന് മനസ്സിലായപ്പോൾ അത് ക്യാൻസൽ ചെയ്തു. ഈ സംഭവത്തിന്റെ സ്ക്രീൻഷോട്ട് പിന്നീട് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരുപക്ഷേ ഈ കാരണം പറഞ്ഞുകൊണ്ട് അയാൾ വേറെ ഏതെങ്കിലും പെൺകുട്ടിയെ കൺവിൻസ് ചെയ്യാൻ ഉപയോഗിക്കും എന്ന് തോന്നിയതുകൊണ്ടാണ് അത് പരസ്യമാക്കിയത് എന്നാണ് താരം പിന്നീട് പറഞ്ഞത്.