ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രണയവിലാസം. ഒരുപാട് നാളുകൾ ആയി ചിത്രം റിലീസ് ചെയ്തിട്ട്. ഏകദേശം 9 സിനിമകൾ അടുപ്പിച്ചു റിലീസ് ചെയ്ത ഭാരമാണ് ഈ സിനിമയും റിലീസ് ചെയ്തത്. കൂടെ ഇറങ്ങിയ 8 സിനിമകളും ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. പ്രണയവിലാസം മാത്രമായിരുന്നു ബോക്സ് ഓഫീസിൽ തലയെടുത്തു നിന്നത് എന്ന് വേണമെങ്കിൽ പറയാം.
ത്രികോണ പ്രണയകഥയായിരിക്കും ചിത്രം പറയാൻ പോകുന്നത് എന്നായിരുന്നു സിനിമയുടെ ട്രെയിലറും പോസ്റ്ററുകളും എല്ലാം നൽകിയ സൂചനകൾ. എന്നാൽ രണ്ടു കാലഘട്ടത്തിലെ പ്രണയങ്ങൾ ആയിരുന്നു ചിത്രം അവതരിപ്പിച്ചത്. മമിതയും അനശ്വരയും അർജുൻ അശോകനെ പ്രണയിക്കുന്നത് ആയിരിക്കും സിനിമയുടെ വൃത്തം എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ യഥാർത്ഥത്തിൽ അനശ്വര അർജുൻ അശോകന്റെ അമ്മയാണ്.
അതേ സമയം ഇപ്പോഴും ചില തീയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകളിൽ ഒന്നാണ് പ്രണയം. ചിത്രം മറ്റന്നാൾ മുതൽ ഓൺലൈൻ റിലീസ് ആയി പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ഏപ്രിൽ ഏഴാം തീയതി മുതൽ ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുന്നത്. സീ 5 പ്ലാറ്റ്ഫോമിൽ ആയിരിക്കും ചിത്രം ഡിജിറ്റൽ പ്രീമിയർ നടത്തുന്നത്.
നിഖിൽ മുരളി ആണ് ചിത്രം സംവിധാനം ചെയ്തത്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ കൂടിയാണ് ഇത് എന്ന് പ്രത്യേകതയും ഉണ്ട്. അർജുൻ അശോകനും അനശ്വര രാജനും മമിത ബൈജുവും ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹക്കീം ഷാ, മിയ ജോർജ് എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. അതേസമയം സിനിമയുടെ ഓൺലൈൻ റിലീസ് ആണ് എന്നറിഞ്ഞതോടെ പ്രേക്ഷകർ എല്ലാവരും വലിയ ആഹ്ലാദത്തിൽ തുള്ളിച്ചാടുകയാണ്.