അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രം. സിനിമ ഇതിനോടകം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. ബാഫ്ത അവാർഡ് അടക്കമുള്ള ബഹുമതികളും ചിത്രത്തിലെ ഗാനം നേടിയിട്ടുണ്ട്. നാട്ടു നാട്ടു എന്ന ഗാനത്തിന് ആയിരുന്നു മികച്ച ഗാനത്തിലുള്ള ബാഫ്ത അവാർഡ് ലഭിച്ചത്.
ഇപ്പോൾ ഓസ്കാർ നോമിനേഷൻ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മികച്ച ഒറിജിനൽ ഗാനം എന്ന കാറ്റഗറിയിലാണ് ഇപ്പോൾ സിനിമ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ ഈ വിഭാഗത്തിൽ സിനിമ നോമിനേഷൻ നേടിയേക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരവധി ആളുകൾ അതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അധികവും ഇന്ത്യക്കാർ തന്നെയായിരുന്നു ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്. പക്ഷേ ഇപ്പോൾ പരിഹസിച്ചവർ ഉൾപ്പെടുന്ന ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ സിനിമ.
നാട്ടു നാട്ടു എന്ന ഗാനത്തിന് ആണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. എം എം കീരവാണി ആണ് ഈ സിനിമയുടെ സംഗീത സംവിധായകൻ. രാജമൗലി സംവിധാനം ചെയ്യുന്ന സിനിമകളുടെ എല്ലാം സംഗീത സംവിധായകൻ ഇദ്ദേഹം തന്നെയായിരിക്കും. ബാഹുബലി ഉൾപ്പെടെയുള്ള സിനിമകളിൽ ഇദ്ദേഹമാണ് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്.
അതേസമയം ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഓസ്കാർ നോമിനേഷൻ മാത്രമാണ് എങ്കിലും ഏകദേശം ഓസ്കാർ ലഭിച്ച പ്രതിനിധിയാണ് ഭാരതത്തിൽ ഉടനീളമുള്ള നിവാസികൾക്ക്. രാജമൗലിയുടെ സിനിമ ഓസ്കാർ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് എല്ലാവരും തന്നെ. തെലുങ്ക് സിനിമയുടെ അഭിമാനമായി മാറിയ രാജമൗലി ഇപ്പോൾ ഇന്ത്യൻ സിനിമയുടെ മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ്. അതേസമയം മലയാളികൾ ഇപ്പോഴും വലിയ ഞെട്ടലിലാണ്. മസാല സിനിമകൾക്ക് ഒക്കെ ഓസ്കാർ നൽകാൻ മാത്രം ഓസ്കാർ തരം താഴ്ന്നു പോയോ എന്നാണ് മലയാളികൾ ചോദിക്കുന്നത്.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…