Film News

ഞാന്‍ സീരിയല്‍ നടന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ മൂന്നു നടിമാരും എനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; വേദനയോടെ സൂരജ്

ഈ അടുത്തായിരുന്നു നടന്‍ സൂരജ് സണ്‍ സിനിമയില്‍ നായകനാകുന്നു എന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇപ്പോള്‍ തന്റെ ആഗ്രഹം സഫലമാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോള്‍ നടന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആകുന്നത്. 
ജീവിതം എരിവും പുളിയും മധുരവും ഒക്കെ നിറഞ്ഞതാണ്. ഏഷ്യാനെറ്റിന്റെ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന ഇടവേളയില്‍ ഒരു സിനിമയില്‍ മുഖം കാണിക്കാനെനിക്ക് അവസരം ലഭിച്ചു. എനിക്ക് പറ്റിയ നായികമാരെ സെലക്ട് ചെയ്യുന്ന സമയത്ത് സീരിയല്‍ ആര്‍ട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ മൂന്നു നടിമാര്‍ ഒഴിഞ്ഞു മാറിയതായി പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് അറിഞ്ഞു. എനിക്കുണ്ടായ നഷ്ടവും വേദനയും ചെറുതൊന്നുമല്ലായിരുന്നു. ഞാനൊരു സീരിയല്‍ നടനായിരുന്നു. എനിക്കതില്‍ അഭിമാനം മാത്രമേ ഉണ്ടായിട്ടുള്ളൂ. 
സിനിമയെക്കുറിച്ച് അല്ലെങ്കില്‍ അഭിനയത്തെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇന്ന് എനിക്ക് ചിലതൊക്കെ അറിയാം. കാരണം ഞാനിപ്പോള്‍ സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്. ആത്മവിശ്വാസവും ധൈര്യവും ഇന്നെനിക്കുണ്ട്. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍ എന്നെ മാനസികവും ശാരീരികവുമായി വല്ലാതെ തളര്‍ത്തി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഷാജൂണ്‍ സാറിലേക്കുള്ള വഴി തുറന്നു കിട്ടിയത്.

- Advertisement -


അതിന് കാരണക്കാരായവര്‍ ഞാന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ശ്രീ ഡോക്ടര്‍ വിജയ്ശങ്കര്‍ മേനോനും അദ്ദേഹത്തിന്റെ ഒറ്റ നിര്‍ബന്ധത്താല്‍ എന്നെ പറഞ്ഞ് മനസ്സിലാക്കിയ പ്രൊഡക്ഷ9 കണ്‍ട്രോളര്‍ പ്രവീണ്‍ പരപ്പനങ്ങാടിയുമാണ്. പ്രവീണ്‍ ചേട്ടന്‍ ഷാജൂണ്‍ സാറിന്റെ അടുത്ത് എന്നെ എത്തിച്ചു. നന്ദിയും കടപ്പാടും പറഞ്ഞാല്‍ മതിയാവില്ല.


ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഈ വലിയ വാതിലിന്റെ മുന്നിലെത്താന്‍ ഒരുപാട് പേരുടെ സ്‌നേഹവും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. മൃദു ഭാവേ ദൃഢ കൃത്യേ എന്ന ഈ സിനിമ എന്റെ ജീവിതത്തില്‍ വെറുമൊരു സിനിമയല്ല. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. കഷ്ടപ്പാടിന്റെയും വേദനയുടെയും സഹനത്തിന്റെയും ഫലമായി ദൈവം കാണിച്ചു തന്ന വഴിയാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാവണം. ഉണ്ടാവും എന്ന് ഉറപ്പുണ്ടെന്നുമായിരുന്നു സൂരജ് കുറിച്ചത്.

Anusha

Recent Posts

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

1 hour ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

12 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

13 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

13 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

13 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

13 hours ago