മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളിൽ ഒരാളാണ് താര കല്യാൺ. ഇവരുടെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ഇവരുടെ ഭർത്താവ് കുറച്ചു വർഷങ്ങൾക്കു മുൻപ് ആയിരുന്നു നമ്മളെ വിട്ടു പിരിയുന്നത്. ഇപ്പോൾ അമ്മയുടെ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ചും ഒരു പാർട്ണർ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്.
“എൻറെ അമ്മ ഒറ്റയ്ക്കിരിക്കുന്നത് എനിക്ക് വലിയ വിഷമം നൽകുന്ന കാര്യമാണ്. പാർട്ണർ എന്നു പറയുന്നത് വലിയ സംഭവമാണ്. ഒരു അത്യാവശ്യ ഘടകമാണ് എല്ലാവരുടെയും ജീവിതത്തിൽ. പക്ഷികൾക്ക് പോലും പാർട്ണർ ഉണ്ട്. അമ്മയ്ക്ക് അവരുടേതായ ശീലങ്ങൾ വിട്ട് എൻറെ കൂടെ നിൽക്കുന്നതിനോട് വലിയ താല്പര്യമില്ല. ഞാൻ എത്ര പ്രാവശ്യം അവിടെ പോയി നിന്നാലും അതിനൊരു പരിമിതി ഉണ്ടാവും. അമ്മ വീണ്ടും ഒരു വിവാഹം ചെയ്യുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യം ആയിരിക്കും” – താരം പറയുന്നു.
“നിരവധി ആളുകൾ ആണ് അവരുടെ പാഠ്മർമാർ മരിച്ചിട്ടോ അല്ലെങ്കിൽ ഒറ്റപ്പെട്ടോ ഒക്കെ ജീവിക്കുന്നത്. അതുപോലെയുള്ള മാതാപിതാക്കൾക്ക് നമ്മൾ തന്നെ ഒരു കൂട്ട് കണ്ടെത്തി കൊടുക്കണം. സ്വന്തം അമ്മ നന്നായി ഒരുങ്ങി നടന്നാൽ പോലും അതിൽ അനിഷ്ടം കാണുന്ന ചില മക്കളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതെല്ലാം മാറി. എനിക്ക് മാത്രമല്ല ഇപ്പോഴത്തെ തലമുറയിലുള്ള പലർക്കും ഇതുപോലെയുള്ള ചിന്തകൾ വരുന്നുണ്ട്” – സൗഭാഗ്യ പറയുന്നു.
അതേസമയം നിരവധി ആളുകൾ ഈ വിഷയത്തിൽ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അധികവും അമ്മാവന്മാരും അമ്മായിമാരും 90സ് കിഡ്സും ആണ് നമ്മുടെ നാട്ടിലെ സംസ്കാരത്തെക്കുറിച്ചെല്ലാം ട്യൂഷൻ എടുത്തുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. അതേസമയം പുതുതലമുറയിലെ ആളുകൾ സൗഭാഗ്യയുടെ വാക്കുകൾക്ക് കൈയ്യടിക്കുകയാണ് ഇപ്പോൾ.