മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മമ്മൂട്ടി എന്ന് വേണമെങ്കിൽ പറയാം. മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ മാത്രമല്ല ഇദ്ദേഹം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ ഭാഷകളിൽ വലിയ ബഹുമാനം ലഭിക്കുന്നവർ ആണ് മലയാളി താരങ്ങൾ. അതുകൊണ്ടുതന്നെ ഏജൻറ് എന്ന സിനിമയിലേക്ക് ഇദ്ദേഹത്തെ വിളിച്ചപ്പോൾ മലയാളികൾ എല്ലാവരും വലിയ പ്രതീക്ഷയിൽ ആയിരുന്നു.
സാമന്തയുടെ മുൻ ഭർത്താവിൻറെ സഹോദരൻ അഖിലാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇദ്ദേഹത്തിൻറെ ഗുരുവായ മേജർ മഹാദേവൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ ഏജൻറ് ആവാൻ കൊതിച്ചു നടക്കുന്ന രാമകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അഖിൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. എത്ര മോശം സിനിമയാണെങ്കിലും പൊതുവേ ആ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനവും ഡബ്ബിങ് ഒന്നും ആരും കുറ്റം പറയാറില്ല. എന്നാൽ ഈ സിനിമയിലെ മമ്മൂട്ടിയുടെ അഭിനയവും ഡബ്ബിങ്ങും എല്ലാം വളരെ മോശമായിരുന്നു എന്നാണ് നിരൂപകർ പോലും പറയുന്നത്.
ഏപ്രിൽ വാരം അവസാനമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രം ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സോണി ലിവ് പ്ലാറ്റ്ഫോം വഴിയാണ് ചിത്രം ഓൺലൈനായി പ്രദർശിപ്പിക്കപ്പെടുന്നത്. മെയ് 19 മുതൽ ആയിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളം ഉൾപ്പെടെ ഒരുവിധം എല്ലാ ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
തങ്ങൾക്ക് പറ്റിയ ഒരു തെറ്റാണ് ഈ സിനിമ എന്ന് ഏറ്റുപറഞ്ഞുകൊണ്ട് നിർമാതാവ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു. എഴുതി പൂർത്തിയാക്കിയ ഒരു തിരക്കഥ പോലും ഇല്ലാതെയാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് എന്നായിരുന്നു നിർമ്മാതാവ് പറഞ്ഞത്. സിനിമയുടെ പരാജയത്തിൽ നിന്നും പാഠം പഠിച്ചു എന്നും ഇനി ഇത് ആവർത്തിക്കില്ല എന്നും നിർമാതാവ് ഉറപ്പു നൽകുകയും ചെയ്തു.